എഡിറ്റര്‍
എഡിറ്റര്‍
അമലപോള്‍ സന്തുഷ്ടയാണ്
എഡിറ്റര്‍
Sunday 24th November 2013 12:49pm

amala-paul

മലയാളത്തില്‍ ഹരിശ്രീ കുറിച്ച് തമിഴില്‍ വിജയക്കൊടി പാറിച്ച അമല പോള്‍ മലയാളം, തമിഴ്, കന്നട, തെലുങ്ക്, സിനിമകളുടെ അവിഭാജ്യഘടകമാണിന്ന്. അമല മുമ്പത്തേക്കാള്‍ സന്തുഷ്ടയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

വരാനിരിക്കുന്ന പുതിയ മലയാളം ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ആദ്യമായി സ്വന്തം ശബ്ദം നല്‍കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് അമല ഇപ്പോള്‍.

ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിലാണ് അമല തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്.

മാതൃഭാഷയില്‍ ആദ്യമായി ശബ്ദം നല്‍കുന്നതില്‍ താനേറെ സന്തുഷ്ടയാണെന്നും സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അമല തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാന സംരംഭത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് അമല. ഇതിന് മുമ്പ് ആദ്യ തമിഴ് ആക്ഷന്‍ ഡ്രാമയായ തലൈവായില്‍ അമല ശബ്ദം നല്‍കിയിരുന്നു.

Advertisement