Categories

സി­ന്ധു സ­മ­വേ­ല­യില്‍ അ­മലാ­പോള്‍ നായിക

മൃ­ഗ­ത്തി­ന്റെ വി­ജ­യ­ത്തി­ന് ശേഷം സി­ന്ധു സ­മ­വേ­ല­യു­മാ­യി ത­മി­ഴ് സം­വി­ധാ­യകന്‍ സ്വാ­മി. നീ­ല­ത്താ­മ­ര­യി­ലൂ­ടെ സി­നി­മ­യി­ലെത്തി­യ അമലാപോ­ളാ­ണ് സി­നി­മ­യി­ലെ നാ­യിക.

മൃഗം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച്­ നടി പത്മപ്രിയയെ മര്‍ദ്ദിച്ചതിലൂടെ ഏറെ വിവാദമുണ്ടാക്കിയ സംവിധായകനാണ്­ സാമി. മൃഗം, ഉയിര്‍, സരിത്തിരം എന്നീ ചിത്രങ്ങള്‍ക്ക്­ ശേ­ഷ­മാ­ണ് സ്വാ­മി പു­തി­യ ചി­ത്ര­വു­മാ­യെ­ത്തു­ന്നത്.

ചിത്രത്തില്‍ രണ്ട്­ നായകന്മാരുണ്ട്­. ചെന്നൈ സ്വദേശിയായ ഹരീഷും സാമിയുടെ മുന്‍ ചിത്രം സരിത്തിരത്തില്‍ ഒരു ചെറിയ വേഷത്തിലെത്തിയ ഗജിനിയും. ഗഞ്ചാ കറുപ്പ്­ ചിത്രത്തില്‍ കോമഡി വേഷത്തിലെ­ത്തു­ന്നു­ണ്ട്.

ആധുനിക കാലത്തിലൂടെ പോകുന്ന ഒരു പ്രണയക­ഥ­യാ­ണ് സി­ന്ധു സ­മ­വേലി. അ­ടു­ത്ത ജൂ­ണില്‍ ചിത്രം റി­ലീ­സ് ചെ­യ്യാ­നാ­ണ് പ­ദ്ധതി. അതിന്­ മുമ്പായി സരിത്തിരം ആഗസ്റ്റ്­ 15 ന്­ പ്രേക്ഷകര്‍ക്ക്­ മുമ്പില്‍ എത്തിക്കാനുള്ള നീക്കത്തിലാണ്­ സാമി. പത്മപ്രിയയെ തല്ലിയതിന്­ ഒരു വര്‍ഷത്തെ വിലക്കാണ്­ സംവിധായകന്‍ നേരിട്ടത്­. തുടര്‍ന്ന്­ മിക്ക നടിമാരും ഇയാളുടെ ചിത്രത്തില്‍ അഭിനയിക്കാനും വിസമ്മതിച്ചിരു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.