എഡിറ്റര്‍
എഡിറ്റര്‍
നായകന്‍ ആരെന്ന് നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നത്: വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ മറുപടിയില്ലെന്നും അമലാ പോള്‍
എഡിറ്റര്‍
Friday 3rd February 2017 2:57pm

amalapual

ഒരു സിനിമയിലഭിക്കാനായി കരാര്‍ നല്‍കുന്നത് ആ സിനിമയിലെ നായകന്‍ ആരെന്ന് നോക്കിയല്ലെന്ന് നടി അമലാ പോള്‍.

എന്നെ സമീപിക്കുന്ന സംവിധായകന്മാരോട് കഥയും എന്റെ കഥാപാത്രത്തെക്കുറിച്ചും മാത്രമാണ് സംസാരിക്കുക. ആരാണ് കഥാനായകനെന്നു പോലും ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല- അമല പോള്‍ പറയുന്നു.

ഞാന്‍ അഭിനയിച്ച സിനിമകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം  കാണുമ്പോഴും എനിക്ക് സന്തോഷം ലഭിക്കുന്ന തരത്തിലായിരിക്കണം. അങ്ങനെയുള്ള കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം.

വിവാഹത്തിനു ശേഷം  പോലും ഞാന്‍ അഭിനയിച്ച ‘വേലയില്ലാ പട്ടധാരി’ വന്‍ വിജയം നേടുകയുണ്ടായി. അതുപോലെ ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ എന്നെ തേടി വരുന്നുണ്ട്.


‘വേലയില്ലാ പട്ടധാരി’ രണ്ടാംഭാഗത്തിലും ‘തിരുട്ടുപ്പയലേ’ പടത്തിന്റെ രണ്ടാംഭാഗത്തിലും ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സുധീപിന്റെ ജോഡിയായി ഒരു കന്നട പടത്തില്‍ അഭിനയിച്ചതു കാരണം കന്നഡയിലും താന്‍ ശ്രദ്ധിക്കപ്പെട്ടെന്നും അമല പറയുന്നു.

ഇപ്പോള്‍ ഏഴു സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഈ പടങ്ങളെല്ലാം റിലീസാകും. വിവാഹം ഒഴികെ താനെടുത്ത തീരുമാനങ്ങളൊക്കെ ഇപ്പോള്‍ തനിക്ക് സന്തോഷം നല്‍കുന്നവയാണെന്നും അമല പോള്‍ പറയുന്നു.

സത്യം പറഞ്ഞാല്‍ ദാമ്പത്യജീവിതം എനിക്ക് കയ്പേറിയ അനുഭവങ്ങളാണ് നല്‍കിയത്. അവശ്യസമയത്തെ എടുത്തുചാട്ടം വേണ്ടായിരുന്നു എന്ന്  ഇപ്പോഴെനിക്ക് തോന്നുന്നെന്നും താരം പറയുന്നു.

ഞാന്‍ മോഡേണ്‍ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നതില്‍ പലരും വിമര്‍ശിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികള്‍ക്ക് മുമ്പില്‍ പ്രതികരിക്കാന്‍  ആഗ്രഹിക്കുന്നില്ല. അതിനെല്ലാം മറുപടി നല്‍കി വെറുതെ സമയം കളയുന്നതെന്തിനാണെന്നാണ് അമലുടെ പക്ഷം

Advertisement