അന്‍വര്‍ സംവിധാനം ചെയ്ത അമല്‍ നീരദ് തനിക്ക് നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമായി നിര്‍മാതാവ് രംഗത്ത്. അമലിന്റെ പ്രവൃത്തിയില്‍ കുപിതനായ നിര്‍മാതാവ് രാജ് സക്കറിയ സൗത്ത് ഇന്ത്യന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കാനൊരുങ്ങുകയാണ്.

വന്‍ പ്രതീക്ഷകളുമായി മലയാളത്തില്‍ റിലീസായ അന്‍വറിന്‍ വേണ്ടത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ചിത്രം തമിഴില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കാന്‍ നിര്‍മാതാവ് ആലോചിക്കുകയായിരുന്നു.

എന്നാല്‍ സംവിധായകന്‍ ഇതിനനുകൂലമായ നിലപാടെടുക്കാത്തതാണ് നിര്‍മാതാവിനെ ചോടിപ്പിച്ചത്. കൂടാതെ പത്തുലക്ഷം രൂപ കൂടുതല്‍ ചോദിക്കുകയും ചെയ്തു.

നിലവില്‍ ചിത്രം ഒന്നരക്കോടി നഷ്ടമുണ്ടാക്കി. ഇത് മനസ്സിലാക്കിയ പൃഥ്വിരാജും പ്രകാശ് രാജും പ്രതിഫലമില്ലാതെ ഡബ്ബ് ചെയ്യാമെന്നേറ്റിരുന്നതായി രാജ് സക്കറിയ പറയുന്നു.

അമലിന്റെ പിഴവ് മൂലമാണ് ചിത്രത്തിന് അധിക ചിലവ് വന്നത്. മൂന്നുകോടി ചിലവഴിച്ച് ചിത്രം പൂര്‍ത്തിയാക്കാമെന്ന് വാക്കുതന്ന അമല്‍ ഒടുക്കം അഞ്ചരക്കോടി ചിലവാക്കി.

ഇതിനുകാരണമായത് അമല്‍ നീരദിന്റെ പ്രവര്‍ത്തനങ്ങളാണെന്നും നിര്‍മ്മാതാവ് സൂചിപ്പിക്കുന്നു. വളരെ വൈകി ഷൂട്ടിന് എത്തുകയും നേരത്തെ പാക്ക് അപ്പ് ചെയ്യുകയും ചെയ്ത അമലിന്റെ രീതിയാണെത്രേ പണച്ചെലവ് ഏറിയതിന് കാരണം.