Administrator
Administrator
അന്‍വറിന് പ്രചോദനം 9/11;അമല്‍ നീരദ് സംസാരിക്കുന്നു
Administrator
Saturday 23rd October 2010 8:32am

അമല്‍ നീരദിപ്പോള്‍ വളരെ ഹാപ്പിയാണ്. അമലിന്റെ ‘അന്‍വര്‍’ ഹിറ്റുകളുടെ പട്ടികയില്‍ സ്ഥാനംനേടിയിരിക്കുകയാണ്. ആദ്യ ചിത്രമായ ‘ബിഗ് ബി’യും പിന്നത്തെ ‘സാഗര്‍ ഏലിയാസ  ജാക്കി’യും വിചാരിച്ചത്ര വിജയമായിരുന്നില്ലെങ്കിലും അന്‍വര്‍ അങ്ങനെയായില്ല എന്നാണ് റീലീസ് ദിവസം തെളിയിക്കുന്നത്.

പൃഥ്വിരാജും പ്രകാശ് രാജും മംമ്തയുമൊക്കെ താരങ്ങളായുള്ള അന്‍വര്‍ ഇപ്പോള്‍ നിറഞ്ഞ സദസ്സുകളി്ല്‍ പ്രദര്‍ശനം തുടരുകയാണ്. മുസ്ലീം തീവ്രവാദം പ്രമേയമാക്കിയ ചിത്രത്തിന്റെ സീനുകളും ഷോട്ടുകളും അമല്‍ നീരദ് എന്ന സംവിധായകന്റെ കഴിവ് വിളിച്ചോതുന്നതാണ്.

അമല്‍ നീരദുമായി റഡിഫ് ന്യൂസ് പ്രതിനിധി മേഘ്‌ന ജോര്‍ജ്ജ് നടത്തിയ മുഖാമുഖത്തില്‍ നിന്ന്.

? റിലീസ് ദിവസം തന്നെ ഇത്രയും കലക്ഷന്‍ നേടിയ മലയാള ചലച്ചിത്രം ഉണ്ടായിട്ടില്ല. ഇത്തരം ഒരു പ്രതികരണം പ്രേക്ഷകരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നോ

യന്തിരന്‍ പോലുള്ള ചിത്രങ്ങള്‍ കേരളത്തില്‍ നിന്നും ആദ്യദിനം നേടിയതിനേക്കാള്‍ കൂടുതല്‍ പണം അന്‍വര്‍ നേടി. പൃത്വിരാജിനെ ഹീറോ ആക്കി ഞാന്‍ ചെയ്ത സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ കണക്കിലേടുത്ത് തീര്‍ച്ചയായും നല്ല ഒരു തുടക്കം അന്‍വറിനു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. .

എന്നാല്‍ അന്‍വര്‍ മത്സരിക്കേണ്ടത് 162 കോടി ചെലവില്‍ നിര്‍മ്മിച്ച് യെന്തിരന്‍ പോലുള്ള ചിത്രങ്ങളോടാണ്. 158 കോടിയോളം കുറവാണ് ഞങ്ങള്‍ ചിലവാക്കിയത്.(ചിരിക്കുന്നു) . പക്ഷേ ചിത്രത്തിനോടുണ്ടായ സമീപനം യന്തിരനേക്കാള്‍ ഒട്ടും കുറവല്ല. ഉള്‍പ്രദേശങ്ങളില്‍ നിന്നടക്കമുള്ള വിവരങ്ങള്‍ സന്തോഷം തരുന്നതാണ്.

? എങ്ങനെയാണ് അന്‍വറിലെത്തിയത്

അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ നിന്നാണ് അടിസ്ഥാന ആശയം ലഭിക്കുന്നത്. മുംബൈ ആക്രമണത്തോടെ അത്തരം കാര്യങ്ങള്‍ നമ്മളെ കൂടുതല്‍ ബാധിക്കാന്‍ തുടങ്ങി. ഇത്തരം ആക്രമണങ്ങളുടെ നിരപരാധികളായ ഇരകളെ പറ്റിഞാനോര്‍ത്തു. അങ്ങനെ അന്‍വറിലേക്ക് എത്തിച്ചേര്‍ന്നു.

? ‘ബിഗ് ബി’യില്‍ നിന്നും ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ നിന്നും അന്‍വറിനുള്ള വ്യത്യാസമെന്തൊക്കെയാണ്.

നേരത്തെയുള്ള രണ്ടും സിനിമയ്ക്കുവേണ്ടിയുള്ള സിനിമകളായിരുന്നു. എന്നാല്‍ അന്‍വര്‍ അതിനേക്കാളൊക്കെ റിയലിസ്റ്റിക്കാണ്. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം തൃപ്തികരമായോ എന്നെനിക്ക് അറിയില്ല.

അതിനര്‍ത്ഥം അന്‍വറിന് അതിനേക്കാള്‍ നല്ലൊരു കഥയുണ്ടെന്നാണോ?

അത്തരം ചിത്രങ്ങളുടെ കഥയ്ക്കുപിറകേ നമ്മള്‍ പോകുകയാണെങ്കില്‍ അത്തരം കണ്‍വന്‍ഷണല്‍ ഡ്രാമകള്‍ക്കുപിറകേ പുതുതലമുറ പോകില്ല. പകരം അവര്‍ അന്യഭാഷകള്‍തേടി പോകും. ഞാന്‍ പറയുന്നത് ഞാനങ്ങെനെയാണത് പറയുന്നത് എന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ്. കഥാഗതിയുടെ ചിലഭാഗങ്ങള്‍ ‘ദ ഡിപ്പാര്‍ട്ടഡ്’ ‘ട്രൈറ്റര്‍’ ‘സത്യ’ ‘പോക്കിരി’ തുടങ്ങിയ ചിത്രങ്ങളുടേതുപോലെ പഴയതിനെകുറിച്ചു പറയുന്നു.

? അന്‍വറിന് പ്രചോദനമായത് ട്രൈറ്ററാണെന്നാണോ പറയുന്നത്

സത്യം പറയുകയാണെങ്കില്‍ അന്‍വറിന്റെ കഥയുമായി ഞാന്‍ പൃത്വിരാജിനെ സമീപിക്കുമ്പോള്‍ ഞാന്‍ ട്രൈറ്റര്‍ കണ്ടിട്ടുണ്ടായിരുന്നില്ല. രാം ഗോപാല്‍ വര്‍മയുടെ സത്യകണ്ടപ്പോള്‍ തന്നെ അന്‍വറിന്റെ പ്ലോട്ടിനെ കുറിച്ച് ചിന്തിച്ചതാണ്. സത്യയിലെ സത്യ ജയിലിലാവുന്നതും പിന്നീട് ഡോണ്‍ ബിക്കു മാട്രെയുടെ കൂടെ തിരിച്ചുവരുന്നതും. സത്യയുടെ കഴിഞ്ഞകാലം ഈ തിരിച്ചുവരവ് ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ അതില്‍ നിന്നും മറ്റൊരു കഥയുണ്ടാക്കാന്‍ ശ്രമിച്ചു.

അതുപോലെ ബിക്കുവിനോടൊപ്പം നില്‍ക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ അയാളോട് സത്യ ശത്രുതകാത്തുസൂക്ഷിക്കുന്നു. സത്യത്തില്‍ അയാളുടെ ലക്ഷ്യം ഡോണ്‍ പദവിയായിരുന്നു. അന്‍വറിന്റെ കഥ പുരോഗമിക്കുന്ന സമയത്ത് ഈ ചിന്തകള്‍ എന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ ട്രൈറ്ററെക്കാള്‍ കഥയെ സ്വാധീനിച്ചിട്ടുള്ളത് സത്യയും പോക്കിരിയുമാണ്.

? മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വച്ച് സിനിമ ചെയ്തല്ലോ. മലയാളത്തിലെ മൂന്ന് വലിയതാരങ്ങളെയും വച്ച് സിനിമയെടുത്തതിന്റെ അനുഭവങ്ങളെന്തൊക്കെയാണ്.

മൂന്നുപേരും നല്ല കഴിവുള്ള നടന്‍മാരാണ്. മമ്മൂട്ടിയും മോഹന്‍ലാലും താരരാജാക്കന്‍മാരാണ്. പൃഥ്വിയാണെങ്കില്‍ ഭാവിയിലെ താരരാജാവും.

മമ്മുട്ടിയും മോഹന്‍ലാലുമൊത്ത് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് നല്ല അനുഭവമായിരുന്നു. പൃഥ്വരാജ് കുറച്ചു പ്രായം കുറഞ്ഞയാളായതിനാല്‍ കുറച്ചുകൂടി എളുപ്പമായിരുന്നു.

? തുടക്കത്തിലുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് അന്‍വര്‍ സൂപ്പര്‍ഹിറ്റാവുമെന്നാണ്. എന്താണ് താങ്കള്‍ക്കു തോന്നുന്നത്.

തീര്‍ച്ചയായും. എല്ലാവരും പറയുന്നു ഇത് നല്ല ചിത്രമാണെന്ന് അതിലെനിക്ക് അതിയായ സന്തോഷമുണ്ട്.

? പ്രകാശ് രാജിന് ചിത്രത്തില്‍ നല്ലൊരു റോളുണ്ടെന്നാണ് കേള്‍ക്കുന്നത്. ശരിക്കും ആ കഥാപാത്രം പ്രകാശ് രാജിന്റെ കയ്യില്‍ ഭദ്രമായിരുന്നോ

അതെ. അതുകൊണ്ടാണ് ഞങ്ങള്‍ പ്രകാശ് രാജിനെ ആറോള്‍ ചെയ്യാന്‍ വിളിച്ചത്. പ്രകാശ് രാജ് ചെയ്തതുകൊണ്ടാണ് ആ കഥാപാത്രത്തിന് അത്തരം ഇംപാക്ട് ലഭിച്ചത്. നല്ലൊരു വര്‍ക്കാണ് പ്രകാശ് ചെയ്തത്.

?അടുത്ത ചിത്രത്തെകുറിച്ച് ചിന്തിച്ചുതുടങ്ങിയോ

ആദ്യം അന്‍വറിന്റെ സ്ഥിതിയൊന്നറിയട്ടേ. അടുത്തചിത്രത്തെകുറിച്ച് എന്നിട്ട് ചിന്തിക്കാം

പരിഭാഷ: ജിന്‍സി

Advertisement