എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടി തന്നെ കുഞ്ഞാലിമരയ്ക്കാരാകും: അമല്‍ നീരദ്
എഡിറ്റര്‍
Thursday 21st November 2013 12:44pm

amal-neerad

കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തെ ചുറ്റിപ്പറ്റി ഏറെ വാര്‍ത്തകളാണ് വന്നത്. മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാര്‍ ആവുമെന്നും ഇല്ലെന്നും പാപ്പരാസികള്‍ പറഞ്ഞു.

എന്നാല്‍ ഇതിന് ഒരു അവസാനമിട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദ് തന്നെ രംഗത്തെത്തി. മമ്മൂട്ടി തന്നെയാണ് കുഞ്ഞാലിമരയ്ക്കാരായി വേഷമിടുന്നതെന്ന് അമല്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് അമല്‍ നീരദ് ചിത്രത്തിന്റെ വിവരം പുറത്തുവിട്ടത്.

3ഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും കുഞ്ഞാലിമരയ്ക്കാറായി എത്തുക. പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കും.

മലയാളത്തിലെ ഏറ്റവും ചിലവ് ഏറിയ ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍.

ആഗസ്ത് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ.

ഉണ്ണി.ആര്‍ സംഭാഷണം രചിക്കുന്നത്. ഫിബ്രവരി മാസത്തില്‍ മലപ്പുറത്ത് ചിത്രീകരണം തുടങ്ങും

Advertisement