എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടി സംഭാവനകള്‍ സ്വീകരിക്കരുത്: ഹസാരെ
എഡിറ്റര്‍
Thursday 14th November 2013 9:33am

hazare2

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ആം ആദ്മി പാര്‍ട്ടി സംഭാവനകള്‍ സ്വീകരിക്കരുതെന്ന് അണ്ണാ ഹസാരെ.

സംഭാവനകള്‍ സ്വീകരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന് അരവിന്ദ് കെജരിവാളിനോടാണ് അണ്ണാ ഹസാരെ നിര്‍ദേശിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ടിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹസാരെയുടെ അഭിപ്രായം.

കളളപ്പണം വെളുപ്പിക്കുന്നത് ഇത്തരത്തിലുളള സംഭാവനകളിലൂടെയാണ്. ഇങ്ങനെയുളള കളളപ്പണം സംഭാവനയായി സ്വീകരിച്ചാണോ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും ഹസാരെ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement