Categories

താന്‍ ക്രി­സ്­ത്യന്‍ മ­ത­വി­ശ്വാ­സി തന്നെ: ഒ­ബാ­മ

ന്യൂ­യോര്‍ക്ക്: ത­നി­ക്കെ­തി­രേ ഉ­യ­രു­ന്ന മ­ത­പ­ര­മാ­യ ആ­രോ­പ­ണ­ങ്ങള്‍ അ­മേ­രി­ക്കന്‍ പ്ര­സി­ഡ­ന്റ് ബ­രാ­ക് ­ഒബാ­മ നി­ഷേ­ധിച്ചു. താന്‍ മുസ്ലിം മ­ത­വി­ശ്വാ­സി­യാ­ണെ­ന്ന ആ­രോ­പ­ണങ്ങ­ളെ കാ­ര്യ­മാ­ക്കു­ന്നി­ല്ലെ­ന്നും ഒബാ­മ കൂ­ട്ടി­ച്ചേര്‍­ത്തു.

താ­നൊ­രു ക്രി­സ്­ത്യന്‍ മ­ത­വി­ശ്വാ­സി­യാണ്. മ­റി­ച്ചു­ള്ള ആ­രോ­പ­ണ­ങ്ങള്‍ വാ­സ്­ത­വ­വി­രു­ദ്ധ­മാണ്. ഇത്ത­രം ആ­രോ­പ­ണ­ങ്ങള്‍­ക്കു പിറ­കേ പോ­യാല്‍ ഭ­ര­ണ­ത്തി­ന് സ­മ­യ­മു­ണ്ടാ­കില്ല. ക്രി­സ്­ത്യന്‍ വി­ശ്വാ­സി­യാ­ണ് താ­നെ­ന്ന കാര്യം നെ­റ്റിയി­ലൊ­ട്ടി­ച്ചു ന­ട­ക്കാ­നാ­കി­ല്ലെ­ന്നും എന്‍ ബി സി നൈ­റ്റ്‌­ലി ന്യൂ­സി­ന് നല്‍കി­യ അ­ഭി­മു­ഖ­ത്തില്‍ വ്യ­ക്ത­മാ­ക്കി.

‘പ്യൂ റി­സര്‍­ച്ച് സെന്റര്‍’ ന­ടത്തി­യ അ­ഭി­പ്രാ­യ­വോ­ട്ടെ­ടു­പ്പില്‍ ഒബാ­മ മുസ്ലിം മ­ത­വി­ശ്വാ­സി­യാ­ണെ­ന്ന് 18 ശ­ത­മാ­നം പേര്‍ രേ­ഖ­പ്പെ­ടു­ത്തി­യി­രുന്നു. ഒ­ബാ­മ ഹ­വാ­ന­യി­ലാ­ണ് ജ­നി­ച്ച­തെ­ന്ന രേ­ഖ­കള്‍ വ്യാ­ജ­മാ­ണെ­ന്ന് വാ­ദി­ക്കു­ന്ന ഈ-മെ­യില്‍ ഇന്റ­നെ­റ്റി­ലൂ­ടെ പ്ര­ച­രിച്ച­ത് വന്‍ വി­വാ­ദം സൃ­ഷ്ടി­ച്ചി­രുന്നു. ബെര്‍­ത്തേ­ഴ്‌­സ് എ­ന്ന സം­ഘ­ട­ന­യാ­ണ് ആ­രോ­പ­ണ­ങ്ങ­ളു­മാ­യി രം­ഗ­ത്തു­ള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.