സാന്റോസ്: ഇറ്റലി-ബ്രസീല്‍ സൗഹൃദ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പുതിയൊരു സൗഹൃദത്തിന്റെ സൂചന നല്‍കുകയാണ് ബ്രസീലിയന്‍ താരം നെയ്മാര്‍. ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ ബലോട്ടെല്ലിയോടാണ് നെയ്മാറിന് കൂടുതല്‍ ഇഷ്ടമത്രേ.

Ads By Google

മരിയോ ബെലോട്ടെല്ലിയുടെ കടുത്ത ആരാധകനാണ് താനെന്നാണ് നെയ്മാര്‍ പറയുന്നത്. ബെലോട്ടെല്ലിയെ കുറിച്ച് എത്രതന്നെ വാചാലനായിട്ടും നെയ്മാര്‍ തൃപ്തനാകുന്നില്ല.

ഇറ്റലി വളരെ മികച്ച ടീമാണെന്നും അവരുടെ ഏറ്റവും വലിയ മുതല്‍ കൂട്ട് സ്‌ട്രൈക്കര്‍ ബെലോട്ടെല്ലിയാണെന്നുമാണ് നെയ്മാറിന്റെ പക്ഷം. ബെലോട്ടെല്ലി വലിയൊരു കളിക്കാരനാണെന്ന പോലെ വലിയൊരു മനുഷ്യനാണെന്നും നെയ്മാര്‍ പറയുന്നു.

മത്സരത്തില്‍ ബെലോട്ടെല്ലിയുടെ പ്രകടനം മികച്ചതായിരുന്നു. ബെലോട്ടെല്ലിയായിരുന്നു മത്സരത്തില്‍ നിറഞ്ഞ് നിന്നതെന്നും നെയ്മാര്‍ പറയുന്നു.