ബര്‍ലിന്‍: എ.എം.എഫ് മേധാവിയാകാനുള്ള സാധ്യത ലിസ്റ്റില്‍ ഇന്ത്യന്‍ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനായ മൊണ്ടേക് സിങ് അലുവാലിയയും ഉള്‍പ്പെടുന്നു. ലൈംഗിക പീഢന കേസില്‍ ഐ.എം.ഫ് മുന്‍ മേധാവിയായിരുന്ന ഡൊമനിക് സ്‌ട്രോസ് കാന്‍ അറസ്റ്റിലായതിനെ തുടന്നാണ് പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നത്.

ജോണ്‍ ലിപ്‌സ്‌കിയെ ഐ.എം.എഫിന്റെ ആക്ടിങ് മാനേജിങ് ഡയറക്ടറായി ഇന്നലെ നിയമിച്ചിരുന്നു. ഐ.എം.എഫിന്റെ നേതൃസ്ഥാനത്തേക്ക് നിരവധിയാള്‍ക്കാര്‍ മത്സരിക്കുന്നുണ്ട്. ഈ മത്സരം മുറുകാനും സാധ്യതയുണ്ട്.

1980-കളില്‍ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് മൊണ്ടേക് സിങ് അലുവാലിയ ആയിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനാണ് അദ്ദേഹം. ഐ.എം.എഫിന്റെ ഇന്‍ഡിപെന്റന്റ് ഇവാല്യുവേഷന്‍ ഓഫീസിലെ ആദ്യ ഡയറക്ടര്‍ ആയും അലുവാലിയ സേവനമനുഷ്ടിച്ചിട്ടുണ്ട്.

അലുവാലിയയെക്കൂടാതെ തുര്‍ക്കിയില്‍ നിന്ന് കെമാല്‍ ദെര്‍വിസും ഫ്രന്‍സില്‍ നിന്നും ക്രിസ്ത്യന്‍ ലഗാര്‍ദും സൗത്ത് ആഫ്രിക്കയില്‍ നിന്ന് ട്രിവര്‍ മാനുവലും മെക്‌സിക്കോയില്‍ നിന്നും അഗസ്റ്റിന്‍ കാര്‍സ്‌റ്റെയിന്‍സും അമേരിക്കയില്‍ നിന്നും സ്റ്റാന്‍ലി ഫിഷറും മൊക്ക ലിസ്റ്റിലുണ്ട്.