ന്യൂദല്‍ഹി: പന്ത്രണ്ടാം പഞ്ചവല്‍സരപദ്ധതി കാലയളവില്‍ കാര്‍ഷികമേഖലയക്ക് വേണ്ടത്ര പരിഗണന ലഭിക്കുമെന്ന് ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ പറഞ്ഞു. 4 ശതമാനം വളര്‍ച്ചാനിരക്കാണ് കാര്‍ഷികമേഖലയില്‍ ലക്ഷ്യമിടുന്നതെന്നും ആലുവാലിയ വ്യക്തമാക്കി.

നിലവിലെ ആസൂത്രണകാലയളവില്‍ കാര്‍ഷികമേഖലിയില്‍ മൂന്നുശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ആലുവാലിയ സൂചിപ്പിച്ചു.

ആഭ്യന്തരമൊത്ത ഉത്പ്പാദനത്തിന്റെ രണ്ടുശതമാനമെങ്കിലും കാര്‍ഷിക മേഖലയിലെ ഗവേഷണങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നും ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആലുവാലിയ വ്യക്തമാക്കി.