Categories

ആലുവയില്‍ ടിപ്പര്‍ ലോറി പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു

ആലുവ: ആലുവ കമ്പനിപ്പടിയില്‍ ബസ് കാത്തു നില്ക്കുന്നവരുടെയിടയിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.

എറണാകുളം ഭാഗത്തേക്ക് അമിത വേഗത്തില്‍ പോകുന്ന ടിപ്പര്‍ ലോറി ആളുകളുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മരണപ്പെട്ടവരില്‍ ഒരാള്‍ കമ്പനിപ്പടി സ്വദേശി ചന്ദ്രന്‍ പിള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃദദേഹം ആലുവ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.