എഡിറ്റര്‍
എഡിറ്റര്‍
‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ വിളിച്ച് ജയിലിനു മുമ്പില്‍ ആലുവക്കാര്‍: ദിലീപ് നാടിനു നാണക്കേടെന്നും മുദ്രാവാക്യം
എഡിറ്റര്‍
Tuesday 11th July 2017 8:03am

ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചത്. കൂവി വിളിച്ചാണ് ആലുവ ജനത ജയിലിനു മുമ്പില്‍ ദിലീപിനെ സ്വീകരിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. ദിലീപ് ആലുവക്കാര്‍ക്ക് നാണക്കേടാണെന്ന് നാട്ടുകാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ആലുവക്കാര്‍ ഇത്രയും നല്ലരീതിയില്‍ വളര്‍ത്തിയെടുത്തുന്ന നടന്‍ സ്ത്രീകളോട് ഈ രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് നാട്ടുകാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ദിലീപിനെ ഇന്നുരാവിലെയാണ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Also Read:‘മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക’; കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചാല്‍ എന്തു സംഭവിക്കുമെന്ന് മലപ്പുറത്ത് സേവനമനുഷ്ഠിച്ച സേതുരാമന്‍ ഐ.പി.എസ് പറയുന്നു


താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ദിലീപ് മജിസ്‌ട്രേറ്റിനോടു പറഞ്ഞു. തനിക്കെതിരെയുള്ളത് കൃത്രിമ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു.

19 തെളിവുകളാണ് ദിലീപിനെതിരെയുള്ളത് പൊലീസ് പറഞ്ഞു. ദിലീപ് പള്‍സര്‍ സുനിയ്ക്ക് 1.5 കോടിയുടെ ക്വട്ടേഷനാണ് നല്‍കിയതെന്നും സുനിയുടെ സിനിമയ്ക്ക് ദിലീപ് ഡേറ്റ് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ കേസില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി. അഡ്വ. രാംകുമാര്‍ മുഖേനയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ നാളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ പുലര്‍ച്ചെ രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തി ദിലീപിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് സന്ധ്യയോടെ അറസ്റ്റു ചെയ്തത്. ഏറെ വിവാദങ്ങള്‍ക്കൊരുക്കിയ കേസിലെ അറസ്റ്റുവിവരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇന്നലെ സ്ഥിരീകരിച്ചത്.

തന്റെ ആദ്യവിവാഹബന്ധം തകര്‍ത്തതിലെ വ്യക്തിവൈരാഗ്യമാണു പ്രതികാരത്തിനു കാരണമെന്നു ദിലീപ് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ സംബന്ധിച്ച് 2013ലാണ് ദിലീപ് സുനില്‍കുമാറിനോടു പറഞ്ഞത്. എം.ജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ താരസംഘടനയായ അമ്മയുടെ പരിപാടി നടക്കുന്നതിനിടെയായിരുന്നു ദിലീപ് സുനിയോട് ഇക്കാര്യം സംസാരിച്ചത്. പണത്തിനു പുറമേ ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിയെ സ്വാധീനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Advertisement