Categories

Headlines

ആ­ലു­വ­യി­ലെ ഫ്രീ­ഡം പ­രേ­ഡ് നി­രോ­ധി­ച്ചു

തി­രു­വ­ന­ന്ത­പു­രം: പോ­പ്പു­ലര്‍ ഫ്രണ്ട് ആ­ഗ­സ്­റ്റ് 15ന് ആ­ലു­വ­യില്‍ ന­ട­ത്താ­നി­രുന്ന ഫ്രീ­ഡം പ­രേ­ഡ് നി­രോ­ധി­ച്ചു. എ­റ­ണാ­കു­ളം എ ഡി എ­മ്മി­ന്റെ­താ­ണ് ഉ­ത്ത­രവ്. ര­ഹ­സ്യാ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് നി­രോ­ധ­നം. ഓ­ഗ­സ്­റ്റ് ഒ­ന്നു മു­തല്‍ 31 വ­രെ­യാ­ണ് നി­രോ­ധ­നം.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിനുള്ള പരിശീലനം നിറുത്തിവയ്ക്കാന്‍ പൊലീ­സ് ക­ഴി­ഞ്ഞ ദിവസം നോട്ടീസ് നല്‍­കി­യി­രുന്നു. ആയുധം ഉപയോഗിച്ചുള്ള പരിശീലനം നിറു­ത്തിവെക്കാനാണ് നിര്‍ദ്ദേശി­ച്ചിരുന്നത്. എറണാകുളം റൂറല്‍ പൊലീസാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൊലീസ് ആക്ടിലെ 18(എ) വകുപ്പ് അനുസരിച്ചാണ് നോട്ടീസ് നല്‍കിയത്.

ആ­ലുവ­ക്ക് പുറമെ കൊട്ടാരക്കര, ഈരാറ്റുപേട്ട, പട്ടാമ്പി, കൊണ്ടോട്ടി, കുറ്റിയാടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ്­ ഇത്തവണ പരേഡ്­ തീ­രു­മാ­നി­ച്ചത്. കേരളത്തില്‍ 2004ല്‍ ആരംഭിച്ച ഫ്രീഡം പരേഡ്­ കഴിഞ്ഞ രണ്ടുവര്‍ഷമായി തമിഴ്‌­നാട്ടിലും കര്‍­ണാ­ട­ക­യിലും ന­ട­ക്കു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ