എഡിറ്റര്‍
എഡിറ്റര്‍
ആള്‍ട്ടോ 800 വി.എക്‌സ്.ഐ വിപണിയിലെത്തിച്ചു
എഡിറ്റര്‍
Sunday 23rd June 2013 5:17pm

alto-vxi

ന്യൂദല്‍ഹി:  കാര്‍ കമ്പനികളില്‍ പ്രശസ്തരായ  മാരുതിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോയുടെ ഏറ്റവും പുതിയ  മോഡല്‍ പുറത്തിറക്കി.
Ads By Google

മാരുതി ആള്‍ട്ടോ 800 ന്റെ സവിശേഷതകള്‍ കൂടിയ വി.എക്‌സ്.ഐ യാണ് പുറത്തിറക്കിയത്.

ഒട്ടേറെ സവിശേഷതകള്‍ പുതിയ  മോഡലില്‍  ഉള്‍പ്പെടുത്തി യിട്ടുണ്ടെന്നും, വിപണിയില്‍ പ്രത്യക ശ്രദ്ധ നേടാന്‍ പുതിയ  മോഡലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

സെന്‍ട്രല്‍ ലോക്കിംഗ്, ഡോര്‍ സൈഡ് മോള്‍ഡിംഗ്, ഫുള്‍ വീല്‍ കവര്‍, നാല് സ്പീക്കറോട് കൂടിയ സ്റ്റീരിയോ സംവിധാനം,ഡ്രൈവര്‍ സൈഡില്‍ എയര്‍ബേഗ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് വി എക്‌സ് ഐയുടെ സവിശേഷതകള്‍.

പുതിയ മോഡലിന്റെ വിലയില്‍ കാര്യമായ  മാറ്റം മരുതി വരുത്തിയിട്ടുണ്ട്. 3.36 രൂപയാണ് അള്‍ട്ടോ 800 വി എക്‌സ് ഐയുടെ മുംബൈയിലെ എക്‌സ്‌ഷോറൂം വില. അള്‍ട്ടോ 800 എല്‍ എക്‌സ് ഐക്ക് 3.21 ലക്ഷം രൂപയും വില വരും.

Advertisement