Categories

മുല്ലപ്പെരിയാര്‍ : പുതിയ ഡാം മാത്രമല്ല പ്രതിവിധിയെന്നു വി.ടി ബല്‍റാം എം.എല്‍.എ

വി.ടി ബല്‍റാം VT Balram MLA. New dam is not an alternative, Congress MLA V T Balram said

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന് പുതിയ ഡാം മാത്രമല്ല പ്രതിവിധിയെന്നു കോണ്‍ഗ്രസ് എം.എല്‍ എ .വി.ടി ബല്‍റാം. പുതിയ ഡാം നിര്‍മ്മിക്കാമെന്നതല്ലാതെ ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റി ഗൗരവമായി നാം ആലോചിക്കണമെന്നും ബല്‍റാം പറഞ്ഞു. ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ പേജില്‍ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ബല്‍റാം.

‘പുതിയ ഡാം പണിയുന്നതിന്റെ പ്രായോഗികതയുടെ കാര്യത്തില്‍ എനിക്ക് സത്യമായും സംശയമുണ്ട്. അതിനാല്‍ നിലനില്‍ക്കുന്ന ഡാം ഡീക്കമ്മീഷന്‍ ചെയ്യുന്നതിനാണ് ഇപ്പോള്‍ അടിയന്തിര പ്രാധാന്യം നല്‍കേണ്ടത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന ഡാം ആണ്. ഇതിനെ ഒരു ജലം തിരിച്ചുവിടുന്ന ഡാമാക്കി മാറ്റി റിസര്‍വോയറില്‍ നിന്നും കൂടുതല്‍ വെള്ളം എടുക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കുകയും, കൂടുതലായുള്ള വെള്ളം അവരുടെ സ്ഥലത്ത് അണക്കെട്ട് നിര്‍മ്മിച്ച് സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അനുവദിക്കുകയും ചെയ്യണം’- ബല്‍റാം എഴുതുന്നു. പുതിയ ഡാം മാത്രമേ പ്രതിവിധിയുള്ളൂ എന്ന ഭ്രാന്തന്‍ ചിന്തയില്‍ നിന്നും നാം പുറത്തു കടക്കേണ്ട സമയം അതിക്രമിച്ചെന്നും ഓര്‍മ്മിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വി.ടി ബല്‍റാം VT Balram MLA
ഫെയ്‌സ്ബുക്കില്‍ നല്ല പ്രതികരണമാണ് ഇതിനോടകം ഈ കുറിപ്പിന് ലഭിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം അല്ലാതെ മറ്റു പ്രതിവിധികള്‍ ഉണ്ടെന്നും പുതിയ ഡാം എന്ന വാദം ഇനി അപ്രസക്തമാണെന്നും കഴിഞ്ഞ ദിവസം പ്രൊഫ.സി.പി റോയ് പറഞ്ഞിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ഈ നിലപാടിനെ പിന്താങ്ങിയിരുന്നു. എന്നാല്‍ ബദല്‍ മാര്‍ഗ്ഗത്തെപ്പറ്റി സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. പുറമെ മൗനം ആണെങ്കിലും സര്‍ക്കാരിന് ഉള്ളില്‍ തന്നെ പലര്‍ക്കും പുതിയ ഡാം എന്ന ആശയത്തോട് യോജിപ്പില്ലെന്നും അതിന്റെ പ്രായോഗികതയില്‍ ബല്‍റാമിനെപ്പോലെ സംശയം ഉണ്ടെന്നുമാണ് മറ്റു യുവ നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. ഭരണപക്ഷത്തെ ഒരു എം.എല്‍.എ തന്നെ സ്വതന്ത്രമായ അഭിപ്രായവുമായി രംഗത്ത് വന്നത് നല്ല ലക്ഷണമായാണ് അവരില്‍ പലരും കാണുന്നത്.

ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ‘കേരളത്തിന് സുരക്ഷ തമിഴ്‌നാടിനു വെള്ളം’ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ഇതിന് മാറ്റമില്ലെന്നും ബല്‍റാം ‘ഡൂള്‍ ന്യൂസി’നോട് പ്രതികരിച്ചു. ബദല്‍ സാധ്യതകള്‍ ആരായണം. പ്രതിവിധി ഏതായാലും ഡാമിന് കീഴില്‍  ജീവിക്കുന്നവരുടെ സുരക്ഷയാണ് വലുതെന്നും ബല്‍റാം വ്യക്തമാക്കി.

ഫെയ്‌സ്ബുക്കില്‍ ബല്‍റാം എഴുതിയതിയത്:

We all must seriously think of the alternative solutions to the Mullapperiyar dispute, other than building of the new dam. I have sincere doubts about the practicality of a new dam, given the urgency of decommissioning of the existing one. The present “storage dam” at Mullapperiyar has to be redefined as a “diversion dam” by allowing TN to take more water from the reservoir and letting them build new storage facilities within their territory. It is high time we get out of the “New Dam Only solution” paranoia.

Malayalam News

Kerala News in English

4 Responses to “മുല്ലപ്പെരിയാര്‍ : പുതിയ ഡാം മാത്രമല്ല പ്രതിവിധിയെന്നു വി.ടി ബല്‍റാം എം.എല്‍.എ”

 1. Gopakumar N.Kurup

  പ്രകടമായ ദീര്‍ഘവീക്ഷണമില്ലായ്മയാണു ഈ അഭിപ്രായം എന്നു തോന്നുന്നു..!! പുതിയ ഡാം എന്നത് കേരളത്തിനു മുന്‍പില്‍ അനേകം സാധ്യതകള്‍ തുറന്നിടും..!! ജലത്തിലൊരു പങ്ക് തമിഴ്നാടിനും ഒപ്പം അതില്‍ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിനും എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം..!! നദിയെ വഴിതിരിച്ചു വിടുന്നതു വഴി ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുകയുമാകാം..!!!
  ലോകത്തിലേറ്റവും ചിലവു കുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നമുക്ക് ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം നാം പാഴാക്കിക്കൂടാ..!! ജനസാന്ദ്രത കൂടിയ ഈ സംസ്ഥാനത്തില്‍ ആണവവൈദ്യുതിയും താപവൈദ്യുതിയും അപ്രായോഗികമാണെന്നു തെളിഞ്ഞു കഴിഞ്ഞു..!! അതിനാല്‍ പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്നും നാം പിന്മാറിക്കൂടാ..!!!

 2. salvan

  ഇത് ബലറാമിന്റെ കണ്ട് പിടിച്ച പ്രതിവിധിയല്ല!! ഇതു തന്നെയാണു കഴിഞ്ഞ ദിവസം പ്രൊഫ.സി.പി റോയ് പറഞ്ഞതും, അയാളെ സമര സമതിയിൽ നിന്നു പുറത്താക്കിയതും. മന്ത്രി പി ജെ ജോസഫും, പ്രൊഫ.സി.പി റോയ് നിർദ്ദേശം ഒട്ടും തന്നെ പ്രായോഗികമല്ല എന്നു പറഞ്ഞ് തള്ളുകയും ചെയ്തിരുന്നു.

 3. പ്രവീണ്‍

  ഗോപകുമാര്‍, ഇതു് തന്നെയാണു് തമിഴ് നാടു് നമ്മുടെ വാദങ്ങളെ സംശയിയ്ക്കാനുള്ള കാരണവും. ജനങ്ങളുടെ സുരക്ഷയേക്കാളും മറ്റു് പല താത്പര്യങ്ങളുമാണു് മുല്ലപ്പെരിയാറില്‍ എന്നു് അവര്‍ പറയുന്നതില്‍ കാര്യമില്ലേ?

 4. boby

  കരിയങ്ങള്‍ പടി ക്കണം then അഭിപ്രായം പറയണം mla is the part of the govt. രജ്യും മൊത്തം ഓരേ അഭിപ്രായം new dam അന്നേരം പുത്യ ആശയം വരുന്നത് സംശയം ജനെപ്പ്യ്ക്കുന്നു.എത്ര കാശ് മേട്ടിച്ചു എന്ന് ചോധ്യ്ക്കെന്ട്ടി വരും .സുഷ്യ്ച്ചു സംസര്യ്ക്കന്നം…….കേരളത്തിന്‌ വേണ്ടി മാത്രം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.