Categories

അല്‍-ഖയിദയുടെ അടുത്ത ലക്ഷ്യം ഇന്ത്യ

alquidaന്യൂദല്‍ഹി: അല്‍-ഖയിദയുടെ പുതിയ മേധാവികളുടെ ലക്ഷ്യം ഇന്ത്യയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബിന്‍ലാദന്റെ മരണശേഷം അല്‍-ഖയിദയുടെ മേധാവിയായി നിയമിക്കപ്പെട്ട അയ്മന്‍ അല്‍ സവാഹിരിയാണ് ഇന്ത്യയെ ലക്ഷ്യമിട്ടിരിക്കുന്നത്.

സവാഹിരിയെ അല്‍-ഖയിദയുടെ മേധാവിയായി കഴിഞ്ഞ ദിവസം കഴിഞ്ഞദിവസം അല്‍-ഖയിദ ജനറല്‍ കമാന്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടം തുടരുമെന്ന അല്‍-ഖയിദയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സവാഹിരി സംഘടനയുടെ നേതൃത്വമേറ്റെടുക്കുന്നത്. ബിന്‍ലാദന്റെ കാലം ശേഷം അല്‍-ഖയിദ ജീവിക്കും എന്ന് തെളിയിക്കേണ്ടത് സവാഹിരിയെ സംബന്ധിച്ച് അത്യാവശ്യമായിരിക്കുകയാണ്. അതുകൊണ്ട് അടുത്തുതന്നെ അല്‍-ഖയിദയുടെ വന്‍ ഭീകരാക്രമണം ലോകം പ്രതീക്ഷിക്കുന്നുണ്ട്.

ഞായറാഴ്ച 60 വയസ് പൂര്‍ത്തിയാവുന്ന, കണ്ണുരോഗ വിദഗ്ധന്‍കൂടിയായ സവാഹിരി അല്‍ഖയിദയിലെ ബുദ്ധികേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. സപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സവാഹിരിയുടെ തലയ്ക്ക് അമേരിക്ക 2.5 കോടി ഡോളര്‍ വിലയിട്ടിട്ടുണ്ട്. 1998ല്‍ ടാന്‍സാനിയയിലെയും കെനിയയിലെയും യു.എസ്. എംബസികളില്‍ ബോംബാക്രമണം നടത്തി 224 പേരെ വധിച്ച കേസില്‍ അമേരിക്ക ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക്അഫ്ഗാന്‍ അതിര്‍ത്തിയില്‍ സവാഹിരി ഒളിച്ചുകഴിയുന്നുണ്ടെന്നാണ് അമേരിക്ക കരുതുന്നത്.

ഉസാമ കൊല്ലപ്പെട്ടതിന് പിന്നാലെ ഈജിപ്തുകാരനായ സെയ്ഫ് അല്‍ ആദിലിനെ അല്‍-ഖയിദയുടെ താത്കാലിക മേധാവിയായി തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈജിപ്തുകാരനായ സവാഹിരിയെ പുതിയ മേധാവിയായി തിരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയാണിതെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഉസാമയെപ്പോലെ വ്യക്തിപ്രഭാവം അവകാശപ്പെടാന്‍ കഴിയാത്ത സവാഹിരിക്ക് സൗദി അറേബ്യയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും അല്‍-ഖയിദ ഗ്രൂപ്പുകളുടെ പിന്തുണ നേടാനാവുമോ എന്ന സംശയമുണ്ട്. ഉസാമ മരിച്ചിട്ടും പുതിയ മേധാവിയെ തിരഞ്ഞെടുക്കാന്‍ ഒന്നര മാസം കഴിഞ്ഞത് ഭിന്നതയുടെ സൂചനയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.