തിരുവനന്തപുരം: നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. അധികരാമേറ്റതിനു പിന്നാലെ വിവിധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച മന്ത്രി ഗാന്ധിജയന്തി ദിനത്തിലാണ് പുതിയ വിവാദത്തിന് തിരികൊടുത്തത്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് കണ്ണന്താനം നിയമസഭാ ജീവനക്കാരനെകൊണ്ട് കാല്‍ കഴുകിച്ചത്. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ജീവനക്കാരന്‍ ബക്കറ്റില്‍ വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.


Also Read:  ‘മോദി ഞാനൊരു നടനാണ്, നിങ്ങളുടെ അഭിനയം എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്’; തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ്


സംഭവത്തിന്റെ വീഡിയോ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോ പുറത്ത് വന്നതിനു പിന്നാലെ മന്ത്രിയുടെ പ്രവൃത്തിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും നോക്കിനില്‍ക്കെയായിരുന്നു കണ്ണന്താനത്തിന്റെ പ്രവൃത്തി. നേരത്തെ കേരളാ മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ തന്റെ ഡ്രൈവറെകൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.