എഡിറ്റര്‍
എഡിറ്റര്‍
അല്‍ഫോണ്‍സ് പുത്രന്റെ വീട്ടിലെ വാഴക്കുല മോഷണം പോയി; കള്ളനെയും കുലയെയും കണ്ടുപിടിച്ച് പിതാവ്; അപ്പനെ അഭിനന്ദിച്ച് അല്‍ഫോണ്‍സ്
എഡിറ്റര്‍
Monday 6th November 2017 3:03pm


ആലുവ: സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വീട്ടില്‍ നിന്നും മോഷണം പോയ വാഴക്കുല പിതാവ് പുത്രന്‍ പോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് നടന്ന കവര്‍ച്ചയാണ് പിതാവിന്റെ അന്വേഷണത്തില്‍ വീണ്ടെടുത്തത്.


Also Read: നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ആഗ്രഹമുണ്ട്, പക്ഷേ അതിനും വിലക്കാണല്ലേ; എന്റെ നാട്ടില്‍ ഇന്ത്യ ജയിക്കുക തന്നെ ചെയ്യുമെന്നും ശ്രീശാന്ത്


കവര്‍ച്ച നടത്തിയതിനു പിന്നാലെ പഴക്കുല അന്വേഷിച്ച പിതാവ് നഗരത്തിലെ കടകളിലേക്ക് ഇറങ്ങുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ പവര്‍ ഹൗസ് കവലയിലെ കടയില്‍ എത്തിയപ്പോള്‍, രണ്ടുപേര്‍ കൊണ്ടുവന്ന പൂവന്‍കുല വാങ്ങി പഴുപ്പിക്കാന്‍ വച്ചുവെന്നും ഉടമ പറയുകയായിരുന്നു.

തുറന്നു കാണിച്ചപ്പോള്‍ അതു തന്റെ വീട്ടില്‍ നിന്നുള്ള കുലയാണെന്നു പുത്രന്‍ തിരിച്ചറിയുരകയായിരുന്നു. 900 രൂപയോളം വിലവരുന്ന പൂവന്‍കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്. കടയുടമ പണമൊന്നും വാങ്ങാതെ വാഴക്കുല തിരിച്ചുകൊടുത്തു. പഴക്കുല വില്‍ക്കാനെത്തിയ യുവാക്കളെ കടക്കാരന്‍ ചൂണ്ടിക്കാട്ടിയതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

വിഷയത്തില്‍ പൊലീസില്‍ പരാതിപ്പെടാന്‍ ഉദ്ദേശമില്ലെന്നാണ് പുത്രന്‍ പറയുന്നത്. സംവിധായകന്‍ വീട്ടില്‍ നടന്ന മോഷണവും പിതാവിന്റെ കേസന്വേഷണവും പത്രങ്ങളില്‍ വാര്‍ത്തയായതോടെ ഇത് ഷെയര്‍ ചെയ്ത് അല്‍ഫോണ്‍സും രംഗത്തെത്തി.


Dont Miss: ഇനിയും വരയ്ക്കും; മോദി മുതല്‍ പളനി സ്വാമിവരെയുള്ളവരുടെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടും: ജാമ്യത്തിലിറങ്ങിയ കാര്‍ട്ടൂണിസ്റ്റ് ബാല


‘എന്റെ അപ്പനാ പുത്രന്‍, ചെറിയൊരു മോഷണക്കേസ് അപ്പന്‍ തന്നെ കണ്ടുപിടിച്ചു’ എന്നു പറഞ്ഞ് അല്‍ഫോണ്‍സ് വാര്‍ത്തയുടെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

Advertisement