അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ കണ്ണന്താനം നേരെപോയത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിയെ കാണാന്‍. നിന്ന നില്‍പ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയിലെത്തി.

ദേശീയതലത്തില്‍ ഇതാദ്യമായല്ല കണ്ണന്താനം ശ്രദ്ധനേടുന്നത്. ദല്‍ഹി വികസന അതോറിറ്റിയുടെ തലവനായിരിക്കേ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് കണ്ണന്താനം ആദ്യം വാര്‍ത്തയില്‍ ഇടം പിടിച്ചത്. കോട്ടയത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ നേടി. 2006ല്‍ ഐ.എ.എസ് രാജിവെച്ച് ഇടതുപക്ഷ സ്വതന്ത്രനായി തിരഞ്ഞെടുപ്പിനിറങ്ങുകയായിരുന്നു അദ്ദേഹം. അല്‍ഫോണ്‍സ് കണ്ണന്താനവുമായി നടത്തിയ അഭിമുഖം.

രാഷ്ട്രീയക്കാരുടെ എതിര്‍പ്പ് മറികടന്ന് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ ആളായിരുന്നു താങ്കള്‍. പിന്നീടെങ്ങിനെ രാഷ്ട്രീയത്തിലേക്കെത്തി?

ശരിക്കും എനിക്ക് എട്ടുവര്‍ഷം ബാക്കിയുണ്ടായിരുന്നു. ഐ.എ.എസ് ലിസ്റ്റില്‍ സീനിയറായിരുന്നു ഞാന്‍. രണ്ടുവര്‍ഷം കൂടി തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ചീഫ് സെക്രട്ടറിയാകുമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് ചില നിര്‍ണായക തീരുമാനങ്ങളെടുക്കുകയായിരുന്നു.

മലയാളം മീഡിയം സ്‌കൂളിലായിരുന്നു പഠനം. വെറും 42 ശതമാനം മാര്‍ക്കായിരുന്നു യോഗ്യതാപരീക്ഷയില്‍ എനിക്ക് ലഭിച്ചത്. തുടര്‍ന്ന് എന്റെ ശ്രമങ്ങളിലൂടെയാണ് മുന്നേറാന്‍ സാധിച്ചത്. രാഷ്ട്രീയനേതാക്കളാണ് ഇവിടെ തീരുമാനമെടുക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അത് നടപ്പാക്കാനേ സാധിക്കൂ. അടുത്ത പേജില്‍ തുടരുന്നു