ന്യൂദല്‍ഹി: പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ഫോന്‍സ് കണ്ണന്താനം സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും 2ജി സ്‌പെക്ട്രം കേസുപോലെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ പാമൊലിന്‍ കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കി ആറാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Malayalam News
Kerala News in English