തിരുവന്തപുരം: വി.എസിന് സീറ്റ് നല്‍കേണ്ടെന്ന് സി.പി.ഐ.എം തീരുമാനിച്ച സാഹചര്യത്തില്‍ താന്‍ മത്സരിക്കാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. സി.പി.ഐ.എമ്മിന്റെ തീരുമാനം തന്നെ ദുഖിപ്പിക്കുന്നുണ്ട്. വി.എസിനെപ്പോലെ ഒരു നേതാവിനെ മാറ്റിനിര്‍ത്തിയത് നിരാശാജനകമാണ്. വി.എസ് എന്നത് ജനവികാരമാണ്.

തന്നെപ്പോലെ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ കഴിയില്ല. സി.പി.ഐ.എം തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഇപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത്‌കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറില്‍ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലിസ്റ്റിലുണ്ടായിരുന്ന വ്യക്തിയാണ് അല്‍ഫോണ്‍സ്.