എഡിറ്റര്‍
എഡിറ്റര്‍
അല്ലു അര്‍ജുന്റെ ഗജപോക്കിരി ആഗസ്റ്റ് 15 ന്
എഡിറ്റര്‍
Monday 13th August 2012 10:51am

അല്ലു  അര്‍ജുന്‍ നായകനാകുന്ന ഗജപോക്കിരി ആഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. തെലുങ്കില്‍ ജൂലായി എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം ഖാദര്‍ ഹസ്സനാണ് മലയാളത്തില്‍ മൊഴിമാറ്റി എത്തിക്കുന്നത്. കേരളത്തിലെ നാനൂറോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Ads By Google

ജീവിതം ആഘോഷിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ഗജപോക്കിരി പറയുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇല്യാനയാണ് ചിത്രത്തിലെ നായിക. ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ്.

ജീവിതത്തില്‍ ഒന്നിനേയും ഗൗരവമായി കാണാത്ത രവി എന്ന കഥാപാത്രത്തെയാണ് അല്ലു അവതരിപ്പിക്കുന്നത്. ഇല്യാന അവതരിപ്പിക്കുന്ന നായികാ കഥാപാത്രമാകട്ടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ  നേടണമെന്ന് ആഗ്രഹിക്കുന്നതും.

വ്യത്യസ്ത ജീവിതവീക്ഷണങ്ങളുള്ള ഇരുവരും  കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഗജപോക്കിരി പറയുന്നത്.

Advertisement