ആര്യയുടെ ലവ് സക്‌സസായി. സിനിമയിലല്ല, ജീവിതത്തില്‍. അതെ ആര്യയായി വന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെലുങ്കിലെ മാത്രമല്ല മലയാളത്തിലേയും ഹീറോ ആയ അല്ലു അര്‍ജുന്റെ പ്രണയം ക്ലൈമാക്‌സിലെത്തുകയാണ്.

ഹൈദരാബാദില്‍ അല്ലുവിന്റെയും സ്‌നേഹയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് ആറിനാണ് വിവാഹം. ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സ്‌പോസിഷന്‍ സെന്ററില്‍  10.30 ന് അല്ലു സ്‌നേഹയുടെ കഴുത്തില്‍ താലി ചാര്‍ത്തും

വിവാഹത്തിനു മുന്‍പുള്ള ‘പെല്ലികൊടുക്കു’ ചടങ്ങ് മാര്‍ച്ച് 2ന് ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു. വിവാഹത്തിന് ഒട്ടുമിക്ക സിനിമാ താരങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. അമീര്‍ ഖാന്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ആരാധകരേയും അല്ലു ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. വിവാഹശേഷം ആരാധകര്‍ക്കായി മാര്‍ച്ച് 8ന് ഗംഭീര റിസപ്ഷനാണ് ഒരുക്കിയിരിക്കുന്നത്. ശില്‍പകല ഓഡിറ്റോറിയത്തിലാണ് ഫങ്ഷന്‍.

റിസപ്ഷനുശേഷം നവദമ്പതികള്‍ തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിലെത്തും.