Categories

2ജി പാര്‍ലമെന്റ് മുന്‍വിധിയോടെ സമീപിക്കേണ്ടെന്ന് പ്രധാനമന്ത്രി

manmohan-2ന്യൂദല്‍ഹി: ടു ജി അഴിമതിക്കേസിനെ പാര്‍ലമെന്റ് മുന്‍വിധിയോടെ സമീപിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏതുവിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. ലോക്പാല്‍ നിയമം തയ്യാറാണെന്നും ഇത് സംബന്ധിച്ച ചോദ്യത്തിനുത്തരമായി പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനും എതിരെ മുന്‍ ടെലികോം മന്ത്രി എ.രാജ ഉന്നയിച്ച ആരോപണങ്ങളുടെ വെളിച്ചത്തില്‍ ഇരുവര്‍ക്കുമെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം തയ്യാറെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വര്‍ഷകാല സമ്മേളനം സുഖമായി നടക്കാന്‍ സാധ്യതയില്ലെന്ന് കണ്ടാണ് സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.