അഹമ്മദാബാദ്: എം.പി ഫണ്ട് വകമാറ്റി ചിലവഴിച്ചെന്നാരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് എം.എല്‍.എയായ അമിത് ചവ്ദയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമാണ് പരാതി നല്‍കിയിരിക്കുന്നത്.

സ്മൃതി ഇറാനിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന സ്മൃതി ഇറാനിയടക്കമുള്ളവരില്‍ നിന്നും ചിലവഴിച്ച പണം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


Must Read:‘ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് നടന്നില്ല, പിന്നെയാ…’; അവര്‍ക്കെന്നെ ഇത്തവണയും കൊല്ലാന്‍ കഴിഞ്ഞില്ലെന്ന കുമ്മനത്തിന്റെ പോസ്റ്റിന് ട്രോളന്മാരുടെ പൊങ്കാല


പണി പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ കോര്‍പ്പറേറ്റീവിന് മുഴുവന്‍ ഫണ്ടും റിലീസ് ചെയ്തു നല്‍കിയെന്നാണ് ആരോപണം. ജില്ലാ അതോറിറ്റിയും സ്‌പെഷ്യല്‍ ഓഡിറ്ററും പ്രഥമ പരിശോധനയില്‍ തന്നെ ക്രമക്കേട് കണ്ടെത്തിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സ്മൃതി ഇറാനിയടക്കമുള്ള ഗുജറാത്തിലെ ബി.ജെ.പി നേതാക്കള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് അവര്‍ക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്.