തിരുവനന്തപുരം: ശ്രീഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ യുവതിയെ തള്ളി മാതാവ്. സ്വാമിയുടെ ലിംഗം മുറിച്ചത് മകളുടെ കാമുകനാണെന്നാണ് മാതാവിന്റെ ആരോപണം. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം ശ്രീഹരി സ്വാമി എതിര്‍ത്തതിലുള്ള വിരോധത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നും മാതാവ് ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകനെതിരെ കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ഡി.ജി.പിക്ക് പരാതി നല്‍കി.


Must Read: മലയാളിയ്ക്ക് ഇവിടെ മാത്രമല്ലാ അങ്ങ് സ്‌പെയിനിലുമുണ്ടെടാ പിടി; ഡാനി ആല്‍വ്‌സിന്റെ ഫോട്ടോയില്‍ കുരുങ്ങിയ ‘മലപ്പുറത്തുകാരന്‍ കാമുകനെ’ തേടി സോഷ്യല്‍ മീഡിയ 


മകളെ സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

മകളും കാമുകനും തമ്മിലുള്ള പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി പെണ്‍കുട്ടി സ്വാമിയോട് മിണ്ടാറില്ലായിരുന്നെന്നും ഇവര്‍ പറയുന്നു.

പ്രണയബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മകള്‍ക്ക് ഹരിസ്വാമിയോട് ശത്രുതയുണ്ടാകാന്‍ കാരണം. സ്വാമി പിണങ്ങരുതെന്നും തനിക്ക് സ്വാമിയോട് അകല്‍ച്ചയില്ലെന്നും പറഞ്ഞാണ് പെണ്‍കുട്ടി സ്വാമിയെ വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നു.

സംഭവം ദിവസം രാവിലെ പെണ്‍കുട്ടി സ്വാമിയോട് പിണങ്ങിയിരുന്നതിന് ക്ഷമ ചോദിച്ചെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. സംഭവദിവസം പുറത്തുപോയ യുവതി വൈകിട്ട് ആറരക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്. രാത്രിയില്‍ സ്വാമി ഹാളിലാണ് കിടന്നിരുന്നത്. പാലും പഴങ്ങളമായി താന്‍ മുറിയിലേക്ക് പോയപ്പോഴാണു ബഹളം കേട്ടത്. മകളുടെ മുറിയില്‍ സ്വാമി പോയിട്ടില്ലെന്നും ഇവര്‍ പറയുന്നു.


Also Read: ഫോണ്‍കെണി വിവാദം: എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം


കഴിഞ്ഞ 19നാണ് തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍വെച്ച് സ്വാമിയുടെ ലിംഗം മുറിച്ചത്. വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡി പ്പിക്കുന്നതിലുള്ള പ്രതികാരമെന്നോണമാണ് ഇത് ചെയ്തതെന്നായിരുന്നു യുവതിയുടെ മൊഴി. കൃത്യത്തിന് ശേഷം പെണ്‍കുട്ടി തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

അതേസമയം, താന്‍ ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നായിരുന്നു ഹരിസ്വാമി പൊലീസിനോട് പറഞ്ഞിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെതിരെ തുടക്കത്തില്‍ യുവതി ആരോപണമുന്നയിച്ചിരുന്നു. മാതാവിന്റെ അറിവോടെയാണ് പീഡനമെന്നായിരുന്നു യുവതിയുടെ ആരോപണം.