തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറിനെതിരായ പരാതികള്‍ ആഭ്യന്തരവകുപ്പിന് കൈമാറി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉന്നയിച്ച പരാതികളാണ് ആഭ്യന്തരവകുപ്പിന് കൈമാറിയത്.

പരാതിയില്‍ യുക്തമായ അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു .

കത്തില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തന്റെ മകനെതിരേ ഉയര്‍ന്ന ആരോപണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അരുണ്‍ കുമാര്‍ ചന്ദനഫാക്ടറി ഉടമകളില്‍ നിന്നും ഏഴുലക്ഷംരൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു മുഖ്യആരോപണം.ലോട്ടറികേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വിദേശയാത്രയുമായി ബന്ധപ്പെട്ടും അരുണ്‍കുമാറിനെതിരേ ആരോപണമുയര്‍ന്നിരുന്നു.