തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പുതിയ ആരോപണം. കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് എം.ഡി നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നിയമന അപേക്ഷ ക്ഷണിക്കാതെ മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സൊസൈറ്റി റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എം ഡിയുടെ നിയമനം നടത്തിയെന്നാണ് ആരോപണം.


Also read ‘ഇരട്ടത്താപ്പിന് ഉത്തമ ഉദാഹരണം’ പാണക്കാട് തങ്ങളുടെ പേരക്കുട്ടിയുടെ ആഢംബരവിവാഹത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


കെ.എച്ച്.ആര്‍.ഡബ്ലി.എസ് എംഡിയായി അശോക് ലാലിനെ നിയമിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മീഷന്‍ പ്രവേശനത്തിലും മന്ത്രി സ്വന്തം താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവിട്ടത്. അപേക്ഷ സ്വീകരിക്കാതെ മന്ത്രിയുടെ കുറിപ്പ് വഴി നിയമനം നടത്തിയെന്നും സ്വജനപക്ഷപാതമാണിതെന്നും ആരോപിച്ച പ്രതിപക്ഷം മന്ത്രിയുടെ താല്‍പര്യ പ്രകാരം നടത്തിയ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.