എഡിറ്റര്‍
എഡിറ്റര്‍
പിരിവ് പള്ളിക്കമ്മിറ്റിയുടെ പേരില്‍; നിര്‍മ്മിച്ചത് മുസ്‌ലിം ലീഗ് കെട്ടിടം
എഡിറ്റര്‍
Tuesday 25th July 2017 9:08am

 

വടകര: പള്ളിക്കമ്മിറ്റിയുടെ പേരില്‍ പണപ്പിരിവ് നടത്തി മുസ്‌ലിം ലീഗ് ഓഫീസ് നിര്‍മ്മിച്ചെന്ന ആരോപണവുമായി ചോറോട് ഗേറ്റ് അന്‍സാര്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് രംഗത്ത്. മുസ്‌ലിംലീഗ് ഭാരവാഹികള്‍ കൂടിയായ നിലവിലെ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പള്ളക്കമ്മിറ്റിയുടെ പണം വകമാറ്റിയതിനു പുറമേ മതപ്രഭാഷണ സദസ്സിനുവേണ്ടി സമാഹരിച്ച ലക്ഷക്കണക്കിന് രൂപ മുക്കിയെന്ന ആരോപണവും പള്ളി കമ്മിറ്റി മുന്‍ പ്രസിഡന്റ് മജീദ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കുന്നു.

സുന്നി ഇ.കെ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ചോറോട് ഗേറ്റ് അന്‍സാര്‍ ഇസ്‌ലാം ജാമാഅത്ത് പള്ളിയ്ക്കായി റസീറ്റ് പ്രിന്റ് ചെയ്ത് വിദേശത്തുനിന്നും സ്വദേശത്തു നിന്നും പണം പിരിച്ച് അതുപയോഗിച്ച് മുസ്‌ലിം ലീഗിനായി കെട്ടിടം പണിതെന്നാണ് മജീദിന്റെ പ്രധാന ആരോപണം. ഇതിനു പുറമേ 2014ല്‍ ഡിസംബറില്‍ നൗഷാദ് ബാഖവിയുടെ മതപ്രഭാഷണ സദസ്സുവഴി സമാഹരിച്ച തുക പള്ളിക്കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിര്‍മ്മിക്കുകയോ ഇതുസംബന്ധിച്ച് കണക്കു കാണിക്കുകയോ ചെയ്തിട്ടില്ലെന്നും മജീദ് ആരോപിക്കുന്നു.


Don’t Miss: യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു: സംവിധായന്‍ ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്


ഇക്കാര്യം ചൂണ്ടിക്കാട്ടി മഹല്ല് നിവാസികള്‍ വഹബ് ബോര്‍ഡിന് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അഞ്ചുവര്‍ഷത്തെ ഓഡിറ്റിങ്ങിന് വിധേയമാകാന്‍ വഹബ് ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ടെന്നും മജീദ് വ്യക്തമാക്കി.

വര്‍ഷത്തില്‍ പത്തുമാസത്തെ വാടക പള്ളിക്ക് നല്‍കണമെന്ന കരാറും ഭാരവാഹികള്‍ അട്ടിമറിച്ചതായി അദ്ദേഹം ആരോപിക്കുന്നു.

മുസ്‌ലിം ലീഗ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പള്ളി ഭരണം കൈയടക്കി വെച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് പള്ളിക്ക് ലഭിക്കേണ്ട പണം അന്യാധീനപ്പെട്ടുപോയതെന്നും മജീദ് പറമ്പത്ത് ആരോപിക്കുന്നു.

Advertisement