അലഹാബാദ്: ഗോരഖ്പൂര്‍ സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. യു.പി സര്‍ക്കാരിനോടാണ് ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 75 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലായിരുന്നു സംഭവം.

സര്‍ക്കാര്‍ ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണം. ഓക്സിജന്‍ കമ്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ ഈ ഇനത്തില്‍ നല്‍കാന്‍ ഉണ്ടായിരുന്നതായാണ് വിവരം.


Also Read: ‘ഇത് മാതൃകാപരമായ തീരുമാനം’: മുരുകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയ പിണറായി വിജയനെ അഭിനന്ദിച്ച് വൈക്കോ


എന്നാല്‍ മസ്തിഷകജ്വരത്തെത്തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദുരന്ത സമയത്ത് സമയോചിതമായി പ്രവര്‍ത്തിച്ച് ഡോ കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്ത സംഭവവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

രാജ്യം മുഴുവന്‍ യോഗിയുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇപ്പോള്‍ ഹൈക്കോടതി ഇടപെടലും വന്നതോടെ യു.പി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.