bip

ജിദ്ദ: ക്രിമിനല്‍കേസുകളില്‍ പ്രതിയാക്കപ്പെട്ട് പിടികൂടുന്ന എല്ലാ കുറ്റവാളികള്‍ക്കും അഭിഭാഷകരെ വെക്കാനുള്ള അവകാശമുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 4 പ്രകാരം കുറ്റകൃത്യങ്ങളില്‍ സംശയിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ പ്രതികള്‍ക്കും അവരുടെ അവകാശവാദങ്ങള്‍ ഉന്നയിക്കാനായി അഭിഭാഷകരെ വെക്കണമെന്ന് ഷെയ്ഖ് മൊഹമ്മദ് അല്‍ അബ്ദുള്ള പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കും അന്വേഷണസമയത്തും വിചാരണ സമയത്തും അഭിഭാഷകര്‍ നിര്‍ബന്ധമാണ്. അറസ്റ്റ് വിവരം അഭിഭാഷകനെ അറിയിക്കാനും അയാളുമായി ഫോണില്‍ ബന്ധപ്പെടാനുമുള്ള അവകാശവുമുണ്ട്.

പ്രതിയുടെ അവകാശങ്ങള്‍ പോലീസുകാര്‍ അവരെ വായിച്ചു കേള്‍പ്പിക്കേണ്ടതുണ്ടെന്നും അതില്‍ ഒപ്പിടീക്കേണ്ടതുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ നാല് പ്രകാരം കുറ്റവാളിയെന്ന് സംശയിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമണ്‍ റൈറ്റ് തരാഹും ലോയേഴ്‌സ് കമ്മിറ്റി ഹെഡ് അഷ്‌റഫ് അല്‍ സിറാജ് പറഞ്ഞു.