എഡിറ്റര്‍
എഡിറ്റര്‍
ആറ്റുകാല്‍ പൊങ്കാല: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി.എസ്.ശിവകുമാര്‍
എഡിറ്റര്‍
Monday 25th February 2013 9:24am

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു.

Ads By Google

ഇത്തവണ ശക്തമായ സുരക്ഷാ സംവിധാന ങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസ് സേനാം ഗങ്ങളെ ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ വനിതാ പോലീസും ഇത്തവണ സേവന രംഗത്തുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വിവിധ വകുപ്പുകളും ഏജന്‍ സികളും നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഉത്സവ മേഖലയിലെ മരാമത്തു ജോലികള്‍ക്കും മറ്റുമായി 3.45 കോടിരൂപ സര്‍ക്കാര്‍ നഗരസഭയ്ക്ക് അനുവദിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി നിലവിലുള്ള സംവിധാനങ്ങള്‍ക്കുപുറമെ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കും, തിരികെ പോകുന്നവര്‍ക്കും വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഡിപ്പോകളില്‍നിന്നെല്ലാം ആറ്റുകാലിലേക്ക് പ്രത്യേക ബസ് സര്‍വീസ് നടത്തും. ജല അതോറിറ്റി ഉത്സവ മേഖയിലുടനീളം കുടിവെള്ള ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

പൊങ്കാലയിടുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം തൊള്ളായിരത്തോളം താത്കാലിക ടാപ്പുകള്‍ സജ്ജമാക്കിക്കഴിഞ്ഞു. റവന്യൂ വകുപ്പ് വിവിധ ഭാഗങ്ങളിലായി 40 താത്കാലിക ജലസംഭരണികളും സ്ഥാപിച്ചിട്ടുണ്ട്.

കത്താത്ത തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിച്ചു. ആവശ്യമുള്ള ഇടങ്ങളിലെല്ലാം പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു. പുതിയതായി രണ്ട് ട്രാന്‍സ ്‌ഫോര്‍മറുകള്‍ കൂടി സ്ഥാപിച്ചു.

11 കെവി കണ്‍ട്രോള്‍ റിംഗ് ചെയിന്‍ യൂണിറ്റുകള്‍ രണ്ടെണ്ണം ഒരുക്കി. ഹൈടെന്‍ ഷന്‍ ലൈനിന്റെ ഓവര്‍ഹെഡ് ലൈന്‍ ഒഴിവാക്കി, ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചു. 30 ട്രാന്‍സ്‌ഫോമറുകളുടെയും കണ്‍ട്രോള്‍ റിംഗ് യൂണിറ്റുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തി.

ആരോഗ്യം, ആയുര്‍വേദം, ഹോമിയോപതി വകുപ്പുകള്‍ ആറ്റുകാലിലും പരിസരത്തും പ്രത്യേകം ഡിസ്‌പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകളിലുംമറ്റും മോശമായ ഭക്ഷണം ലഭ്യമാക്കുന്നത് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, വ്യാപാരികള്‍ അമിതവില ഈടാക്കു ന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ ഒട്ടേറെ സ്‌ക്വാഡുകള്‍ രംഗത്തുണ്ട്.

Advertisement