ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം അഭിപ്രായ സമന്വയത്തിലെത്താതെ പിരിഞ്ഞു. ജനലോക്പാല്‍ ബില്ല് നടപ്പാക്കണമെന്നാവശ്യവുമായി നിരാഹാരം തുടരുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെ സമരം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗം അഭ്യര്‍ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സര്‍വ്വക്ഷി യോഘം പാസാക്കി.

അതേസമയം, അന്നാ ഹസാരെയുടെ ജനലോക്പാല്‍ ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കൈമാറിയതായി കേന്ദ്രമന്ത്രി നാരായണസ്വാമി അറിയിച്ചു. പേഴ്‌സണല്‍ മന്ത്രാലയം മുഖേനയാണ് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനക്ക വിട്ടത്.