Categories

സ്വാശ്രയം: തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം

umman-chandyതിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏകകക്ഷീയമായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫീസ് നിശ്ചയിക്കുന്നത് പുന:പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക്് 3 മണിക്ക് തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം ചേരും. ഇന്റെര്‍ചര്‍ച്ച് കൗണ്‍സില്‍ ഏകകക്ഷീയമായി ഫീസ് നിശ്ചയിച്ചത് പുനഃപരിശോധിക്കണം. സാമൂഹ്യനീതി നിഷേധിച്ച് മുന്നോട്ടുപോകുന്ന കൗണ്‍സിലിന്റെ നിലപാട് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നം പരിഹരിക്കാന്‍ ആരുമായും  ചര്‍ച്ചയ്ക്ക് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കിയശേഷമേ തീരുമാനമൂണ്ടാകൂയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.