ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിഷയത്തില്‍ ഇരുസഭകളും തുടര്‍ച്ചയായി നിര്‍ത്തിവയ്ക്കുന്നത് ഒഴിവാക്കാനായി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേരും. ഉച്ചക്ക് ഒരു മണിക്കാണ് യോഗം.

അതിനിടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോകസഭയും 12 മണിവരെ നിര്‍ത്തിവച്ചിട്ടുണ്ട്. സ്‌പെക്ട്രം വിതരണത്തിലെ അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.