എഡിറ്റര്‍
എഡിറ്റര്‍
എന്റെ നായകന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാകും: ഗൗതം മേനോന്‍
എഡിറ്റര്‍
Tuesday 11th June 2013 12:30pm

Gautham-Menon

ഗൗതം മേനോന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ ആത്മവിശ്വാസം ഗൗതം മേനോന്റെ സിനിമകളിലും പ്രകടമാണ്. പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ നവ്യാനുഭവങ്ങള്‍ പകര്‍ന്ന ചിത്രങ്ങളാണ് ഗൗതം മേനോന്റേത്.

വിണ്ണൈതാണ്ടി വരുവായാ, നീ താനെ യെന്‍ പൊന്‍വസന്തം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്രുവനച്ചത്തിരം എന്ന സിനിമയുമായി എത്തുകയാണ് ഗൗതം മേനോന്‍.

Ads By Google

നീണ്ട താരനിര തന്നെയാണ് ഗൗതമിന്റെ പുതിയ ചിത്രത്തില്‍ എത്തുന്നത്. സിമ്രന്‍, പാര്‍ത്ഥിപന്‍, ശന്തനു പാണ്ഡേ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സൂര്യയാണ് ചിത്രത്തിലെ നായകന്‍. സ്ഥിരം ഗൗതം സിനിമകളിലേതു പോലെ പ്രണയവും ആക്ഷനും തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. തന്റെ നായകന്‍മാരെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുമെന്നാണ് ഗൗതം മേനോന്‍ ഉറപ്പിച്ച് പറയുന്നത്.

നീ താനെ യെന്‍ പൊന്‍വസന്തം ബോളിവുഡില്‍ റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗൗതം.

Advertisement