Categories

ധോണി ഇപ്പോഴും എന്റെ കൂട്ടുകാരന്‍: ഗൗതം ഗംഭീര്‍

dhoni-and-gautham

തനിക്കും ധോണിക്കുമിടയില്‍ പ്രശ്‌നങ്ങളില്ലെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങളാണെന്നും ഫോമില്ലായ്മയുടെ പേരില്‍ ടീമില്‍നിന്നും തഴയപ്പെട്ട ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഗൗതം ##ഗംഭീര്‍.

നിലവിലെ സൗത്ത് ആഫ്രിക്കയിലെ കളിയിലും അടുത്തതായി ന്യൂസ്‌ലാന്റില്‍ നടക്കുന്ന കളികളിലും ഗംഭീറിനെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഗംഭീറും ധോണിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ##ധോണി, സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നിവരുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഗംഭീര്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചത്.

ടീമില്‍ ഉള്‍പ്പെടാതിരിക്കാന്‍ കാരണം ഫോമില്ലായ്മയും മറ്റു കാരണങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

ഗംഭീര്‍ അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2012 ഡിസംബറിലും ഏകദിനം കഴിഞ്ഞ വര്‍ഷം ജനുവരിയിലുമായിരുന്നു. ‘ക്രിക്കറ്റലേക്ക് മടങ്ങിവരും, ടീമിലേക്ക്് മടങ്ങിവരാന്‍ ശ്രമിക്കുന്ന ആദ്യത്തേയോ അവസാനത്തേയോ കളിക്കാരനല്ല താന്‍.

ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ ഒഴികെ മറ്റൊരു ക്രിക്കറ്ററും ഈ അവസ്ഥ അഭിമുഖീകരിക്കാതെ പോയിട്ടില്ല. ഒരു ക്രിക്കറ്റ് കളിക്കാരനായി ജീവിക്കുകയാണ് തന്റെ ലക്ഷ്യം. എന്നെ വിശ്വസിക്കണം’ 32 കാരനായ ഗംഭീര്‍ പറഞ്ഞു.

രാജ്യത്തിനേക്കാളും ക്ലബിനു സ്ഥാനം കൊടുത്തിട്ടില്ലെന്ന്, തോളിനേറ്റ പരിക്ക് കാരണം 2011 ലെ വെസ്റ്റ് ഇന്‍ഡീസ് കളിയില്‍ പങ്കെടുക്കാതിരിക്കുകയും അതേസമയം ഐ.പി.എല്ലില്‍ കളിക്കുകയും ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഗംഭീര്‍ പറഞ്ഞു.

‘ക്ലബും രാജ്യവും തമ്മിലുള്ള പ്രശ്‌നം പടച്ചുണ്ടാക്കിയതാണ്. പരിക്കിലും താന്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. മുംബൈയിലെ കളിക്കുശേഷമാണ് തനിക്ക് തോളിനു പരിക്കേറ്റത്. പരിക്കു ഗുരുതരമായതിനാല്‍ ഐ.പി.എല്‍ ഒഴിവാക്കി രാജ്യത്തിനായി കളിക്കാന്‍ അവസരം തേടുകയായിരുന്നു’ അദ്ദേഹം പറഞ്ഞു.

പദവിയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ക്യാപ്റ്റന്‍ പദവിയും വൈസ് ക്യാപ്റ്റന്‍ പദവിയും അവസാനിക്കുന്നില്ലെന്നും വൈസ് ക്യാപ്റ്റന്‍ പദവിയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

താന്‍ വൈസ് ക്യാപ്റ്റന്‍ പദവിക്കായി ശ്രമിക്കുകയായിരുന്നെന്നും ഇപ്പോഴും ധോണിയുടെ ടീമില്‍ താന്‍ അംഗമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.