എഡിറ്റര്‍
എഡിറ്റര്‍
മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും ധനസഹായം നല്‍കും: മുഖ്യമന്ത്രി
എഡിറ്റര്‍
Monday 27th August 2012 9:30am

തിരുവനന്തപുരം: മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും ധനസാഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാസര്‍ഗോഡ് ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Ads By Google

ധനസഹായം  നല്‍കുന്നവരുടെ പ്രാഥമിക പട്ടികമാത്രമാണ് ഇപ്പോള്‍ തയ്യാറാക്കിയതെന്നും കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ.ടി മോഹനന്‍, എം.കെ മുനീര്‍ എന്നിവര്‍ സെപ്തംബര്‍ 3ന് ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

5 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹരായവരുടെ പട്ടികയില്‍ 2453 പേരുടെ സ്ഥാനത്ത് 180 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിക്കുകയായിരുന്നു.

Advertisement