എഡിറ്റര്‍
എഡിറ്റര്‍
പന്തിരിക്കര പീഡനക്കസേിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി
എഡിറ്റര്‍
Friday 15th November 2013 7:14am

hands

പേരാമ്പ്ര: പന്തിരിക്കര പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന മുഴുവന്‍ പേരെയും വ്യാഴാഴ്ച്ചയോടെ അറസ്റ്റിലായി.

പ്രവാസി മലയാളികളുടെ അറിയിപ്പിനെത്തുടര്‍ന്ന് ദോഹയില്‍ വച്ച് പിടിയിലായ ഷാഫി, സാബിര്‍, ജുനൈസ് എന്നിവരെ വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ചാലില്‍ സാജിദ് അന്വേഷണസംഘത്തിന് മുമ്പില്‍ കീഴടങ്ങുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം പോലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മുഴുവന്‍ പേരും അറസ്റ്റിലായി.

പെരുവണ്ണാമൂഴി ഐ.ബി യില്‍ വച്ചാണ് അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുന്നത്.

പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചതായി പറയുന്ന കോഴിക്കോട് ലോഡ്ജിലും ജാനകിക്കാട്ടിലും നേരത്തേ അറസ്റ്റിലായ സെറീനയുടെ വീട്ടിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സാജിദ് ഉച്ചയോടെയാണ് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.

പ്രതികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയതിന് ശേഷം കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നേരത്തേ അറസ്റ്റിലായ മൂന്ന് പ്രതികളെ രാത്രിയില്‍ ഹാജരാക്കാനായി കൊണ്ടുചെന്നപ്പോള്‍ പകല്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച്  മജിസ്‌ട്രേറ്റ് തിരിച്ചയച്ചതിനാല്‍ ഇന്നാകും ഇവരെ കോടതിയില്‍ ഹാജരാക്കുക.

Advertisement