എഡിറ്റര്‍
എഡിറ്റര്‍
ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ അല്‍ഖോബാര്‍ ഫെസ്റ്റിവല്‍
എഡിറ്റര്‍
Tuesday 13th January 2015 4:51pm

festival-01

അല്‍ഖോബാര്‍: ഒന്‍പത് ദിവസം നീണ്ട് നില്‍ക്കുന്ന അല്‍ഖോബാര്‍ ഫെസ്റ്റിവലിന് ജനുവരി 15 ന് തുടക്കമാകും. രാജ്യത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലാക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

‘ലൈവ് യുവര്‍ മൂഡ്’ എന്ന തലക്കെട്ടിലാണ് ഫെസ്റ്റിവല്‍ നടക്കുന്നതെന്നും അടുത്ത വര്‍ഷം മധ്യത്തിലെ അവധിക്കാലത്തും ഈ ഫെസ്റ്റിവല്‍ നടത്തുമെന്നും അല്‍ഖോബാര്‍ മുനിസിപ്പാലിറ്റിയുടെ മേയര്‍ എസ്സാം അല്‍-മുല്ല പറഞ്ഞു. പ്രദേശം ഫെസ്റ്റിവല്ലിനായി ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സ്ഥലങ്ങളിലായാണ് ഫെസ്റ്റിവല്‍ നടക്കുന്നതെന്നും അല്‍ഖോബാര്‍ വാട്ടര്‍ ഫ്രണ്ട്, ഹാഫ്-മൂണ്‍ ബീച്ച്, മാള്‍ തുടങ്ങിയ സ്ഥലങ്ങളിണ് ഫെസ്റ്റിവല്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘എല്ലാ പ്രായത്തിലുള്ളവരെയും ഫെസ്റ്റിവല്‍ ആകര്‍ഷിക്കും കുടുംബവുമായി എത്തുന്നവര്‍ക്കും ഫെസ്റ്റിവല്‍ നല്ലൊരു അനുഭവമാകും സമ്മാനിക്കുക.’ അല്‍-മുല്ല പറഞ്ഞു. ഈ വര്‍ഷം രാജ്യത്തേക്ക് മില്യണ്‍ ആളുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

അല്‍ഖോബാര്‍ എന്ന പ്രദേശത്തെ പ്രാധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഫെസ്റ്റിവല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement