തലമുറകളെ ഭീകരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമുഖ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയില്‍. 25 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലൂടെയാണ് അല്‍ ജസീറ എന്‍ഡോസള്‍ഫാന്‍ ദുരന്തം ചിത്രീകരിച്ചിരിക്കുന്നത്.

അല്‍ ജസീറ ടീം കാസര്‍കോട്ടെത്തിയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ‘കില്ലര്‍ സ്‌പ്രേ’ (India: Killer spray) എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇരകളുടെ ദുരന്തത്തിന്റെ എല്ലാ വശങ്ങളും വിശദീകരിക്കുന്നു.

കോടിക്കണക്കിന് രൂപയുടെ കീടനാശിനി വ്യവസായം നടക്കുന്ന ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിതച്ച ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി നിരവധി ഡോക്യമെന്ററികള്‍ നിര്‍മ്മിക്കപ്പെട്ടതാണ്. എങ്കിലും അല്‍ ജസീറയുടെ ഡോക്യുമെന്ററി വേറിട്ടു നില്‍ക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ എന്നിവരുടെയെല്ലാം സഹായത്തോട് കൂടിയാണ് ഡോക്യമെന്ററി ചീത്രീകരിച്ചത്.

malayalam news