ട്രിപ്പോളി: ലിബിയന്‍ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അല്‍ജസീറ ചാനല്‍ സംഘത്തിലെ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അലി ഹസന്‍ അല്‍ ജബേറാണ് ബെന്‍ഗാസിയാണ്‌  നഗരത്തില്‍ പ്രക്ഷോഭകാരികളുടെ വെടിയേറ്റു മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനുനേരെ വാനിലെത്തിയ സംഘം വെടിവെക്കുകയായിരുന്നു.

ബെന്‍ഗാസിയ്ക്കു സമീപം ഹവാരി മേഖലയിലാണ് സംഭവം. ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരു വിദേശ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തശേഷം ബെന്‍ഗാസിയിലേയ്ക്കു മടങ്ങുന്നതിനിടെയാണ് കാര്‍ ആക്രമിക്കപ്പെട്ടത്. ഉടന്‍തന്നെ ജബേറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജബേറിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്.