എഡിറ്റര്‍
എഡിറ്റര്‍
ധനുഷിനൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ആലിയ ഭട്ട്
എഡിറ്റര്‍
Tuesday 21st January 2014 11:01pm

aliya-dhanush

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് തമിഴില്‍ അഭിനയിക്കുന്നുവെന്നത് സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് നേരത്തെ വന്നിരുന്നത്.

ഇപ്പോഴിതാ അതിനെല്ലാം വിരാമമായിരിക്കുകയാണ്. തമിഴ് സിനിമയിലെ കൊലവെറി താരം ധനുഷിനൊപ്പമാണ് ആലിയ അഭിനയിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആലിയ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. പൊല്ലാത്തവന്റെയും ആടുകളത്തിന്റെയും വിജയത്തിന് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രവുമാകും ഇത്.

ധനുഷിനൊപ്പം തമിഴ് സിനിമ ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ആലിയ എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതിനിടെ സംഗീതരംഗത്തെ അതുല്യ പ്രതിഭാസം എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഗാനം ആലപിക്കാനുള്ള ഭാഗ്യവും ആലിയക്ക് ലഭിച്ചിരുന്നു.

ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഹൈവേയിലാണ് ആലിയ ആദ്യമായി ആലപിച്ചിരിക്കുന്നത്. രണ്‍ദീപ് ഹൂഡയും ആലിയ ഭട്ടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Advertisement