Categories

റഹ്മാന്റെ സംഗീതത്തില്‍ ആലിയ ഭട്ട് പാടുന്നു

aliya

സംഗീത രംഗത്തെ അതുല്യ പ്രതിഭാസത്തിന്റെ ഗാനം ആലപിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്.

ഗായികയായുള്ള അരങ്ങേറ്റം തന്നെ എ.ആര്‍ റഹ്മാന്‍ ചിത്രത്തിലൂടെയായത് ആലിയയെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഹൈവേയിലാണ് ആലിയ ആദ്യമായി ആലപിച്ചിരിക്കുന്നത്. രണ്‍ദീപ് ഹൂഡയും ആലിയ ഭട്ടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഗാനത്തിലുടനീളം റഹ്മാന്‍ വളരെയധികം സപ്പോര്‍ട്ട് ചെയ്‌തെന്നും നടിയായി താന്‍ പിന്നീട് പരാജയപ്പെട്ടാലും ഗായികയാകുമെന്നുമാണ് ആലിയ പാട്ടിന് ശേഷം പ്രതികരിച്ചത്.

അടുത്തിടെ പടാക്ക എന്ന് കഴുത്തിന് പുറകില്‍ പച്ച കുത്തിയതിലൂടെയും ആലിയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.  പച്ചകുത്തിയത് ഒരു സര്‍പ്രൈസ് ആണെന്നും തല്‍ക്കാലം മറ്റൊന്നും പറയുന്നില്ലെന്നുമായിരുന്നു ആലിയ പറഞ്ഞിരുന്നത്.

Tagged with:


മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച