എഡിറ്റര്‍
എഡിറ്റര്‍
യുവനേതാക്കളാണ് സുന്നി ഐക്യത്തിന് തടസമെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍
എഡിറ്റര്‍
Friday 24th March 2017 8:06am

ജിദ്ദ: കേരളത്തിലെ സുന്നി വിഭാഗങ്ങളുടെ ഐക്യത്തിന് തടസം നില്‍ക്കുന്നത് രണ്ട് സംഘടനകളിലേയും യുവനേതാക്കളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ഏതുവിധേനെയും സുന്നി സംഘടനകളുടെ ഐക്യമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താനുള്‍പ്പെടെയുള്ള നേതാക്കള്‍ പലതവണ സുന്നി ഐക്യത്തിനായി ശ്രമിച്ചതാണ്. പക്ഷേ രണ്ട് സംഘടനകളിലേയും യുവനേതാക്കള്‍ ഇടപെടലുകള്‍ നടത്തിയതിനാലാണ് ഐക്യം നടക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: പാര്‍ലമെന്റ് ആക്രമണം: അക്രമി ബ്രിട്ടീഷ് പൗരനായ 52 കാരന്‍ ഖാലിദ് മസൂദ്; ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു


കാസര്‍കോട് ഇസ്‌ലാമിക പണ്ഡിതന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെങഅകിലും ആരും ഇതിന്റെ പേരില്‍ നിയമം കയ്യിലെടുക്കരുത്. വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ലായെന്ന ഇസ്ലാമിക കാഴ്ചപ്പാടാണ് ബാബരി മസ്ജിദ് വിഷയത്തില്‍ പരിഗണിക്കേണ്ടത്. മുത്തലാഖ് വിഷയത്തില്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഒറ്റക്കെട്ടായി ഒരേ അഭിപ്രായത്തോടെ നീങ്ങേണ്ടതുണ്ട്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനവും ഇതു തന്നെയാണെന്നും ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും തകര്‍ക്കാനുള്ള ഉപാധിയായി ആവിഷ്‌കാര സ്വാതന്ത്ര്യം മാറരുത്.
പൗരന്മാരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടുന്നതിന് രാജ്യസുരക്ഷയും ഭദ്രതയും കാത്തുസൂക്ഷിക്കല്‍ ഏറെ അനിവാര്യമാണെന്നും ഈ വിഷയത്തിലാണ് താന്‍ ഫിഖ്ഹ് കൗണ്‍സിലില്‍ പ്രബന്ധം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് നാലാം തവണയാണ് ആലിക്കുട്ടി മുസ്ലിയാര്‍ അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലില്‍ പങ്കെടുക്കുന്നത്. ജിദ്ദ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Advertisement