പെരിന്തല്‍മണ്ണ: അലിഗഡ് സര്‍വകലാശാലയുടെ ഒഫ് ക്യാംപസിനായി സംസ്ഥാന സര്‍ക്കാര്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ രേഖകള്‍ സര്‍വകലാശാല അധികൃതര്‍ക്കു കൈമാറി. അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി കെ. അബ്ദുള്‍ അസീസിനു വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണു രേഖകള്‍ കൈമാറിയത്.

പെരിന്തല്‍മണ്ണ ചേലമലയില്‍ കണ്ടെത്തിയ 400 ഏക്കര്‍ ഭൂമിയില്‍ വിലക്കു വാങ്ങിയ 123.84 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ സര്‍വകലാശാലക്കു സര്‍ക്കാര്‍ കൈമാറിയത്. മിച്ചമുള്ള സ്ഥലവും ഉടന്‍ തന്നെ വിലക്കു വാങ്ങി സര്‍വകലാശാല്ക്കു കൈമാറുമെന്നു ബേബി അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര റെയില്‍ സഹമന്ത്രി ഇ അഹമ്മദ്, റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍, തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദു കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe Us: