Categories

അലിഗഡ് മലപ്പുറം കേന്ദ്രം രാഷ്ട്രത്തിന് സമര്‍പ്പിച്ചു

aligarh-campusമലപ്പുറം: അലിഗഡ് സര്‍വകലാശാല മലപ്പുറം കേന്ദ്രം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അലിഗഡ് ഓഫ് ക്യാംപസിനു പണം തടസമാകില്ലെന്ന് സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും അടുത്ത പഞ്ചവത്സര പദ്ധതിയില്‍ മുഖ്യപരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.കെ. അബ്ദുറബ്ബ്, എ.പി. അനില്‍കുമാര്‍, വൈസ് ചാന്‍സലര്‍ പ്രഫ. പി.കെ. അബ്ദുല്‍ അസീസ്, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, മുന്‍മന്ത്രി എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

പെരിന്തല്‍മണ്ണ ചേലാമല ക്യാംപസിലെ സര്‍ സയ്യിദ് നഗറിലായിരുന്നു ചടങ്ങുകള്‍. ചേലാമലയിലെ കെട്ടിടനിര്‍മാണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാകും. താല്‍ക്കാലിക കെട്ടിടത്തില്‍ തുടങ്ങിയ നിയമ, മാനേജ്‌മെന്റ് ക്ലാസുകള്‍ അടുത്ത അധ്യയനവര്‍ഷം ചേലാമലയിലെ കെട്ടിടത്തിലേക്കു മാറ്റും. എന്‍ജിനീയറിങ്, മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ 2013ല്‍ തുടങ്ങും. നാലു വര്‍ഷത്തിനുള്ളില്‍ ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും വനിതാ പോളിടെക്‌നിക്കും വനിതാ കോളജും തുടങ്ങും.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.