ന്യൂയോര്‍ക്ക്: ആകാശഗംഗയുടെ പുറത്തുനിന്നും ഭ്രമണപഥത്തിനുള്ളില്‍ കടന്ന ഭീമന്‍ ഗ്രഹത്തെ വാനനിരീക്ഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 2000 പ്രകാശവര്‍ഷം അകലെ എരിഞ്ഞടങ്ങുന്ന നക്ഷത്രത്തെ വലംവയ്ക്കുകയാണ് പുതിയ ഗ്രഹം.

ആകാശഗംഗക്ക് പുറത്ത് നിരവധി നക്ഷത്രങ്ങളുണ്ടെങ്കിലും ദൂരം വളരെ കൂടുതലായതിനാല്‍ അവയൊന്നും ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എച്ച് ഐ പി 13044 എന്നാണ് അന്യഗ്രഹത്തിന് പേരുനല്‍കിയിരിക്കുന്നത്.