മലപ്പുറം: മഞ്ഞളാംകുഴി അലി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ച രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറുകയായിരുന്നു. അലി നേരിട്ടെത്തി രാജി നല്‍കാനായിരുന്നു ആദ്യ തീരുമാനം എന്നാല്‍ ഉമ്മക്ക് സുഖമില്ലാത്തതിനാല്‍ കത്ത് ദൂതന്‍ വഴി കൊടുത്തയക്കുകയായിരുന്നു.

സി.പി.ഐ.എം സ്വതന്ത്രനായി നിന്ന് മങ്കടയില്‍ നിന്ന് എം.എല്‍.എ ആയ അലിയും സി.പി.ഐ.എം നേതൃത്വവും തമ്മിലുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചത്. സി.പി.ഐ.എം വിഭാഗീയതയുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്‍പക്ഷത്തോടൊപ്പം ചേര്‍ത്തു വായിക്കപ്പെട്ട ആളായിരുന്നു അലി. പിണറായി പക്ഷം പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തില്‍ പിടിമുറുക്കിയതോടെ പാര്‍ട്ടിയുമായുള്ള അലിയുടെ ബന്ധം കൂടുതല്‍ വഷളായി.